തിരുവനന്തപുരം: കൊടുംചൂടില്‍ സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കള്‍ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊല്ലത്ത് 105ഓളം പശുക്കളാണ് ചത്തത്
ചൂട് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.പകല്‍ 11 മുതല്‍ 3 മണിവരെ തുറസായ സ്ഥലങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടരുതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഈ സമയം പശുക്കളെ പാടത്ത് കെട്ടിയിടരുത്. ചത്ത കാലികള്‍ക്കുള്ള നഷ്ടപരിഹരം ഉടന്‍ വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: