Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജാംബവധര്‍മ്മം രാമായണത്തില്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
May 3, 2024, 08:09 pm IST
inSamskriti

ആരാണു ചരിത്രത്തിലെ ആദ്യ മോട്ടിവേഷണല്‍ സ്പീക്കര്‍? മഹാഭാരത യുദ്ധാരംഭത്തില്‍, ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഇരു ഭാഗത്തുമായി പരന്ന 18 അക്ഷൗഹണിപ്പട കണ്ട് ക്ലീബാവസ്ഥയിലായ അര്‍ജ്ജുനനെ ഗീതോപദേശം ചെയ്തു യുദ്ധസന്നദ്ധനാക്കിയ ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നാവും പല പുരാണപ്രേമികളുടേയും ഉത്തരം.

എന്നാല്‍ ചരിത്രത്തിലെ ആദ്യ മോട്ടിവേറ്റര്‍ മനുഷ്യനല്ല, ഒരു ശ്രേഷ്ഠ വാനരനാണ്. അസാധ്യമെന്നു കരുതുന്നതിനെ സാധ്യമാക്കാന്‍ വേണ്ട ആത്മബലം അരുളലാണല്ലോ മോട്ടിവേറ്ററുടെ ധര്‍മ്മം. ആദ്യ മോട്ടിവേറ്റര്‍ വാനരനായതിനാല്‍ മോട്ടിവേറ്റ് ചെയ്യപ്പെട്ടതും ഒരു വാനരന്‍ തന്നെ. ജാംബവാനും ഹനുമാനുമാണ് ഇവര്‍.

കിഷ്‌ക്കിന്ധാ കാണ്ഡത്തില്‍ സമുദ്രതരണം എങ്ങനെ സാധ്യമാകുമെന്നോര്‍ത്ത് വാനരയൂഥം വിഷണ്ണരായിരിക്കുന്ന വേളയിലാണ് വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ ജാംബവാന്റെ ശ്രദ്ധേയ ഇടപെടല്‍ ഉണ്ടാകുന്നത്. മോട്ടിവേഷന്‍ എന്ന ആംഗല വാക്കിനു തുല്യമായ ‘ചോദയാമി’ എന്ന സംസ്‌കൃതപദം തന്നെ ആദികവി ഈ സര്‍ഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇതിഹാസ കാവ്യമായ രാമായണത്തില്‍ മനുഷ്യനായല്ല, മറിച്ചു കപികുലശ്രേഷ്ഠനായാണ് വിവരിക്കപ്പെടുന്നതെങ്കിലും ഇന്നത്തെ ‘പ്രേരണാപ്രഭാഷകന്മാര്‍’ക്കില്ലാത്ത ഒരുപാടു ഗുണങ്ങളുണ്ടായിരുന്നു ചരിത്രത്തിലെ ഈ ആദ്യമോട്ടിവേറ്റര്‍ക്ക്. വാനരയൂഥത്തിനു നടുക്കായിരുന്നിട്ടും ഇന്നത്തെ മോട്ടിവേറ്റര്‍മാരെപ്പോലെ ആ യൂഥത്തെ ഒന്നായി മോട്ടിവേറ്റ് ചെയ്യാന്‍ ജാംബവാന്‍ ശ്രമിക്കുന്നില്ല. രണ്ടേ രണ്ടുപേരെ മാത്രമാണ് ഈ കപിശ്രേഷ്ഠന്‍ പ്രചോദിപ്പിക്കുന്നത്. ആദ്യം വാനരയൂഥത്തിന്റെ നായകനായ അംഗദനെ. രണ്ടാമതായി ഹനുമാനെയും.

ഇന്നത്തെ വാട്സാപ്പ്, ഫെയ്സ്ബുക്ക് മോട്ടിവേറ്റര്‍മാര്‍ കാടടച്ച് നാടോടെ സര്‍വ്വരേയും മോട്ടിവേറ്റ് ചെയ്യാന്‍ പണിപ്പെടുമ്പോള്‍, ആരെ പ്രചോദിപ്പിച്ചാലാണോ ലക്ഷ്യപ്രാപ്തിയുണ്ടാവുക, അവരെ മാത്രമാണ് ജാംബവാന്‍ മോട്ടിവേറ്റ് ചെയ്യുന്നത്. പാത്രമറിഞ്ഞുള്ള ദാനം.
ഇന്നത്തെ മോട്ടിവേറ്റര്‍മാരൊക്കെ എവിടുന്നോ വായിച്ചറിഞ്ഞതോ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വിഡിയോകളിലെ ആശയം കടമെടുത്തോ വാചാടോപത്തിലൂടെ ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്നവരാണ്. എന്നാല്‍ എന്തു കാര്യത്തിനാണോ മോട്ടിവേറ്റ് ചെയ്യുന്നത്, ആ കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിച്ച, പ്രായോഗിക പരിജ്ഞാനവും അംഗീകാരവും സിദ്ധിച്ച വ്യക്തിയെ തന്നെയാണ് വാല്മീകി മോട്ടിവേറ്റര്‍ ആക്കിയത്.

അറിവും അനുഭവ പരിജ്ഞാനവും ഉള്ളവനേ നല്ല മോട്ടിവേറ്റര്‍ ആകാനാവൂ എന്നും, ആള്‍ക്കൂട്ടത്തെയല്ല മോട്ടിവേറ്റ് ചെയ്യേണ്ടത്, മറിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉചിതരായവരെ തിരിച്ചറിഞ്ഞ് അവരെ മോട്ടിവേറ്റ് ചെയ്താലേ ലക്ഷ്യപ്രാപ്തി കൈവരൂ എന്നുമാണ് വാല്മീകി കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ പറഞ്ഞവയ്‌ക്കുന്നത്.

ഇന്നത്തെ അസംഖ്യം മോട്ടിവേറ്റര്‍മാരും ശീതികരിച്ച വലിയ ഓഡിറ്റോറിയങ്ങളില്‍ അവര്‍ നടത്തുന്ന ക്ലാസുകളും കമിഴ്‌ത്തിവച്ച കുടത്തിനു പുറത്തൊഴിച്ച ജലംപോലെ നിഷ്ഫലമായി പോകുന്നതിന്റെ കാരണം കൂടിയാണ് ഇവിടെ സൂചിപ്പച്ചത്.

സമുദ്രതരണവും സീതാന്വേഷണ ഫലപ്രാപ്തിയും അസാധ്യമെന്നു കരുതി വിഷാദവാനായ വാനരയൂഥ നായകന്‍(അംഗദന്‍) ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്ന ഘട്ടത്തില്‍ അംഗദനെ ആണ് ജാംബവാന്‍ ആദ്യം മോട്ടിവേറ്റ് ചെയ്യുന്നത്. മിഷന്‍ കമാന്‍ഡര്‍ ആശങ്കാകുലനും അസ്തപ്രജ്ഞനും ആയാല്‍ മിഷന്‍ അപ്പാടെ പാളും. അതിനാലാണ് ആദ്യംതന്നെ അംഗദനെ പ്രചോദിപ്പിക്കാന്‍ ജാംബവാന്‍ തുനിയുന്നത്.
(തുടരും…)

Tags: ramayanaHinduismJambavadharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.