കോട്ടയം: 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശബരിമല റോപ്പ് വേ നിര്‍മ്മാണത്തിന് വേണ്ടി സന്നിധാനം മുതല്‍ പമ്പ വരെ സര്‍വ്വേ നടത്തി ജണ്ട സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അഡ്വക്കേറ്റ് കമ്മീഷന് എസ്.പി കുറുപ്പിന്റെ സാന്നിധ്യത്തിലായിരുന്നു സര്‍വ്വേ. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. മോഹന്‍ ദേവിന്റെയും ഫോറസ്റ്റ് സര്‍വ്വേ ടീം ഓഫീസര്‍ പ്രദീപിന്റെയും നേതൃത്വത്തില്‍ മാളികപ്പുറം പോലീസ് ബാരക്കിന്റെ പിന്‍ഭാഗത്ത് നിന്നാണ് സര്‍വ്വേ ആരംഭിച്ചത്. മെയ് 23ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വനവകുപ്പിന്റെ നിര്‍ദ്ദേശം പരിഗണിച്ച് റോപ്പ് വേയുടെ ഉയരം 35 മീറ്ററില്‍ നിന്ന് 60 മീറ്റര്‍ ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുറിക്കേണ്ട മരങ്ങളുടെ എണ്ണം 510 ല്‍ നിന്ന് 50 ആക്കി കുറയ്ക്കാന്‍ കഴിയും. പുതുക്കിയ പദ്ധതി അനുസരിച്ച് തൂണുകളുടെ എണ്ണവും 5 ആക്കി കുറയ്ക്കും. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് നേരിട്ട് എത്തുന്ന വിധമാണ് തൂണുകളുടെ സ്ഥാനവും നിര്‍ണയിച്ചത്.
റോപ്പ് വേ സ്റ്റേഷനും ഓഫീസും ഉള്‍പ്പെടെ നിര്‍മ്മാണത്തിന് ഒന്നേകാല്‍ ഏക്കര്‍ ഭൂമിയാണ് വേണ്ടിവരിക. കൂടുതല്‍ മരം മുറിച്ചുമാറ്റേണ്ടി വരുന്നത് ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് 20 സെന്റ് സ്ഥലം വിട്ടു നല്‍കുന്നുണ്ട്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാനും ആംബുലന്‍സ് സര്‍വീസിനുമാണ് റോപ്പ് വേ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: