മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന് പ്രസ്താവിച്ചതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വര്‍ഗ്ഗീയവാദിയാക്കി മുസ്ലിം ലീഗ്. “മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ട്. കേരളത്തിൽ മുഴുവൻ നടന്ന സമരത്തിൽ മലപ്പുറത്തെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു”- ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. മലപ്പുറത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ലെന്ന രീതിയിലാണ് മലപ്പുറത്തിന്റെ സംരക്ഷകനായി പിഎംഎ സലാം രംഗത്ത് വന്നിരിക്കുന്നത്.
ഗണേഷ് കുമാറിനെ പിഎംഎ സലാം സംഘിയാക്കുകയും ചെയ്യുന്നു. “ആർഎസ്എസും ബിജെപിയും തുടങ്ങിവെച്ചത് സിപിഎമ്മും ഇടതുമുന്നണിയും ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഗതാഗത മന്ത്രി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ഇത് എതിർക്കപ്പെടേണ്ടതാണ്.”- പിഎംഎ സലാം പറഞ്ഞു.
ഭരണ വീഴ്ചയുടെ ഉത്തരവാദിത്തം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. – പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍ തുറന്നടിച്ചത്. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്നാണ് കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചത്. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നില്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കൊണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഇതാണ് പിഎംഎ സലാമിനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: