Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു കോടി പിടിച്ചെടുക്കല്‍: വിശദീകരണവുമായി സിപിഎം; തെറ്റായ പ്രചരണമെന്ന് ഐടി വകുപ്പും ബാങ്കും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 3, 2024, 01:41 am IST
in Kerala

തൃശ്ശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിലും പുതിയ വിശദീകരണവുമായി പാര്‍ട്ടി. ബാങ്ക് ഓഫ് ഇന്ത്യക്ക് പറ്റിയ തെറ്റിന്റെ പേരിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം സിപിഎം നേതൃത്വം പറയുന്നത് തെറ്റാണെന്ന് ബാങ്ക് അധികൃതരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് അവകാശപ്പെടുന്നത് ഇങ്ങനെ; മരവിപ്പിച്ച അക്കൗണ്ട് മൂന്ന് പതിറ്റാണ്ടു മുമ്പ് തുടങ്ങിയതാണ്. പിന്‍വലിച്ച പണവുമായി വരാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്കില്‍ പോയത്. AAATC0400A എന്നതാണ് ശരിയായ പാന്‍ നമ്പര്‍. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്കിയത്. എന്നാല്‍ ഇതില്‍ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്‌നമായതെന്നും എം.എം. വര്‍ഗീസ് പറഞ്ഞു. ഈ പാന്‍ നമ്പര്‍ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാന്‍ നമ്പര്‍ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയമ വിധേയ ചെലവുകള്‍ക്ക് ഏപ്രില്‍ രണ്ടിന് ബാങ്കില്‍ നിന്ന് ഒരു കോടി പിന്‍വലിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. പിന്‍വലിച്ച ഒരു കോടിയുമായി കഴിഞ്ഞ ദിവസം മൂന്നു മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.

എന്നാല്‍ വര്‍ഗീസ് പറയുന്നത് കളവാണെന്ന് ബാങ്ക് അധികൃതരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ കണക്കുകളില്‍ കാണിക്കാത്ത അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിലുള്ള അഞ്ച് കോടിയിലേറെ രൂപയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാര്‍ട്ടിക്കായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ഏപ്രില്‍ രണ്ടിന് ഒരു കോടി പണമായി പിന്‍വലിച്ചത്. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഒരു കോടി ഒരുമിച്ച് പണമായി പിന്‍വലിക്കാനാകില്ല.

ഈ കേസില്‍ അറസ്റ്റ് ഭയന്നാണ് രഹസ്യമായി ഒരു കോടി തിരികെ നിക്ഷേപിക്കാന്‍ വര്‍ഗീസും പാര്‍ട്ടി നേതാക്കളും എത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിക്കാനെത്തിയത് എന്ന് പറയുന്നതും കളവാണ്. ഒരു കോടി രൂപയുമായി വര്‍ഗീസ് എത്തിയപ്പോള്‍ ബാങ്ക് അധികൃതരാണ് ആദായ നികുതി വകുപ്പിനെ അറിയിച്ചത്.

ആദായ നികുതി വകുപ്പിന്റെ അറിവില്ലാതെ പണം സ്വീകരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ആദായ നികുതി ഉദ്യോഗസ്ഥരെത്തി പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ക്ക് അതിനായില്ല. തുടര്‍ന്നാണ് പണം പിടിച്ചെടുത്തത്. പാന്‍ നമ്പറിന്റെ സാങ്കേതിക തകരാറായിരുന്നുവെങ്കില്‍ അത് അപ്പോള്‍ത്തന്നെ തിരുത്താമായിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ വ്യക്തമായ രേഖകളില്ലാതെ രണ്ട് ലക്ഷത്തിലധികം രൂപ കൈവശം സൂക്ഷിക്കാനാകില്ല. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്തിടത്തോളം സിപിഎമ്മിന്റെ ഒരു ന്യായീകരണവും വിലപ്പോകില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Tags: cpmKaruvannur Bank ScamIncome Tax DepartmentOne crore seizureIT department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.