കൊളംബോ: ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി തേടി വീണ്ടും ചൈനീസ് ചാരക്കപ്പല്‍. ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചാര കപ്പലാണെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നു.
ഷി യാന്‍ 6 നങ്കൂരമിടാന്‍ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ പറഞ്ഞു. സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.
സമുദ്രശാസ്ത്രം, മറൈന്‍ ജിയോളജി, മറൈന്‍ ഇക്കോളജി എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്ന 60 പേര് അടങ്ങുന്ന ശാസ്ത്രീയ ഗവേഷണ കപ്പല്‍ എന്നാണ് എന്നാണ് ചൈനീസ് അധികൃതര്‍ ഷി യാന്‍ 6 നെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുവാന്‍ വാങ് 5 എന്ന ചൈനീസ് ഗവേഷണ കപ്പല്‍ ഹമ്പന്തോട്ടയില് നങ്കൂരമിട്ടതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം ചൈന 2017 മുതല്‍ 1.12 ബില്യണ്‍ ഡോളറിന് 99 വര്‍ഷത്തെ പാട്ടത്തിനെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: