ഗുരുവായൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച മാത്രം നടന്നത് 129 വിവാഹങ്ങള്‍. അന്ന് വിവിധ ഇനങ്ങളിലായി ക്ഷേത്രത്തിന് ലഭിച്ചത് 67 ലക്ഷം രൂപയുടെ വരുമാനം. നാലമ്പലങ്ങള്‍ കൂളറുകള്‍ വെച്ച് ശീതീകരിച്ചെങ്കിലും വിവാഹമണ്ഡപത്തില്‍ ഫാന്‍ പോലുമില്ലാത്തത് വിവാഹത്തിന് എത്തിയവരെ വല്ലാതെ വലച്ചു. കനത്ത ചൂടില്‍ വധൂവരന്മാര് വിയര്‍ത്തുകുളിച്ചു.
പ്രത്യേക വരിയില്‍ നിന്ന് തൊഴാനുള്ള അവകാശം ലഭിക്കുന്നതിന് ഏകദേശം 1800 പേര് നെയ് വിളക്ക് ശീട്ടാക്കി. ഈ ഇനത്തില്‍ 20 ലക്ഷം രൂപ ലഭിച്ചു. തുലാഭാരത്തിനും നല്ല തിരക്കായിരുന്നു. ഇതുവരെ ലഭിച്ചത് 16 ലക്ഷം രൂപ.
452 കുരുന്നുകള്‍ക്ക് ചോറൂണുണ്ടായി. അതുവഴി അഞ്ചരലക്ഷം രൂപയുടെ പാല്‍പ്പായസം ചീട്ടാക്കി. ദര്‍ശനത്തിന് നല്ല തിരക്കുണ്ടായതിനാല്‍ കൊടിമരം വഴിയാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: