കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1252 ക്ഷേത്രങ്ങളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ നടപടി. ഇതില്‍ ശബരിമല ഉള്‍പ്പെടെ 26 ക്ഷേത്രങ്ങളില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷനും നടപ്പാക്കും. ആറുമാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനൊപ്പം ബോര്‍ഡിന്റെ കീഴില്‍ പ്രത്യേക സൈബര്‍ വിഭാഗവും ആരംഭിക്കും. സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാടിന്‌റെ നേതൃത്വത്തില്‍ ഇതിനായി പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ ടെക്‌നോളജിയില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ ഇതിനായി കണ്ടെത്തുകയും ആവശ്യമെങ്കില്‍ പുതിയ നിയമനം നടത്തുകയും ചെയ്യുമെന്ന് ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രങ്ങളിലും വിവിധ ദേവസ്വം ഓഫീസുകളിലുമുള്ള എല്ലാ രജിസ്ട്രറുകള്‍ക്കും ഏകീകൃത ഫോര്‍മാറ്റ് കൊണ്ടുവരും. ബോര്‍ഡ് ആസ്ഥാനത്ത് ഇരുന്നുകൊണ്ടുള്ള കേന്ദ്രീകൃത നിരീക്ഷണം സാധ്യമാകുന്നതോടെ പല ക്ഷേത്രങ്ങളിലും രസീത് തയ്യാറാക്കുന്നതിലും മറ്റുമുള്ള തിരിമറികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: