Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നേതാക്കളോടൊപ്പം ദേശീയ പദവിയും

ഉത്തരന്‍byഉത്തരന്‍
May 1, 2024, 02:50 am IST
inArticle

ഇ.പി.ജയരാജന്‍ വിഷയം നിഷേധിക്കുകയാണ് ജയരാജനും അടുപ്പമുള്ള നേതാക്കളും. എന്നാല്‍ ഇടുക്കിയിലെ മുന്‍ എംഎല്‍എ എ. രാജേന്ദ്രന്‍ ഒരു കാല്‍ പൊക്കിയാണ് നില്‍പ്പ്. എപ്പോ ബിജെപിയിലെത്തി എന്നേ അറിയാനുള്ളൂ. മറ്റു പല നേതാക്കളും ഫല പ്രഖ്യാപനം കാത്തിരിക്കുകയാണ്. ഫലം പ്രതികൂലമാണെങ്കില്‍ കാര്യം കഷ്ടമാണ്.

നേതാക്കളൊടൊപ്പം പാര്‍ട്ടിക്കും വലിയ ക്ഷീണം തന്നെയാകും. ദേശീയ പദവി ഉണ്ടാകുമോ? അതോ പ്രാദേശിക പാര്‍ട്ടിയായി തുടരുമോ എന്നേ അറിയാനുള്ളൂ. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ല എന്ന് പറയാറുണ്ട്. 1952 മുതല്‍ ദേശീയ പാര്‍ട്ടി പദവിയിലാണ്. ഇനിയിപ്പോ വോട്ടു കുറയുമോ? സീറ്റ് ലഭിക്കുമോ എന്നതിലധിഷ്ഠിതമാണ് ദേശീയ പദവി. സംസ്ഥാന പാര്‍ട്ടിയായി എങ്ങനെ തുടരാനാകും. ശിവനേ? അനുഭവിക്കുക തന്നെ. സോവ്യറ്റ് യൂണിയന്‍ എന്തായി? മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ അവസ്ഥയും അതുതന്നെയല്ലേ. നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നുതന്നെ പെണ്ണുകെട്ടി എന്നു പറഞ്ഞപോലെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും സ്ഥിതി ദയനീയമാണല്ലോ.

ദേശീയ പാര്‍ട്ടിയെന്ന പദവി സ്ഥിരമായി നിലനിര്‍ത്താന്‍ സിപിഎമ്മിന് കഷ്ടപ്പെടേണ്ടിവരുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമാണ് നിലവില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത്. കേരളം, ത്രിപുര, ബംഗാള്‍, തമിഴ്‌നാട് എന്നിവയാണ് നാല് സംസ്ഥാനങ്ങള്‍. ബംഗാളും ത്രിപുരയും കട്ടപ്പുകയാണ്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സുള്ളതുകൊണ്ട് സീറ്റുറപ്പ്, ഡിഎംകെയും ഉണ്ടല്ലോ.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 26 സീറ്റിന്റെ ബലത്തിലാണ് ബംഗാളില്‍ സംസ്ഥാന പാര്‍ട്ടി പദവി പാര്‍ട്ടി നിലനിര്‍ത്തിപ്പോരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ആഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വര്‍ഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തില്‍ തല്‍ക്കാലം സിപിഎമ്മിന് 2026വരെ ദേശീയ പാര്‍ട്ടിയായി തുടരാമെന്നാണ് പ്രതീക്ഷ.

തമിഴ്‌നാട്ടിലും ബംഗാളിലും ഇത്തവണ നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റ് വീതമെങ്കിലും ജയിക്കേണ്ടത് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമാണ്. അതു കിട്ടുമോ? അതോ നഷ്ടപ്പെടുമോ? തമിഴ്‌നാട്ടില്‍ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. എന്നാല്‍ ബംഗാളില്‍ ഇപ്പോള്‍ 2 സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി 2026ല്‍ നഷ്ടമാകുമെന്നുറപ്പ്.
ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പിടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കില്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3 സംസ്ഥാനങ്ങളില്‍ നിന്നായി 11 എംപിമാരെ ലോക്‌സഭയിലേക്ക് അയയ്‌ക്കണം. നിലവിലെ സാഹചര്യത്തില്‍ ഇതിനു ഒരു സാധ്യതയും കാണുന്നില്ല.

ദേശീയ പാര്‍ട്ടിയാകുന്നതിനുള്ള 3 മാനദണ്ഡങ്ങളും നിലവിലെ അവസ്ഥയും സാധ്യതയും: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം (25.83%), ത്രിപുര (17.31%), ബംഗാള്‍ (6.28%) എന്നിവിടങ്ങളില്‍ 6 ശതമാനത്തിലേറെ വോട്ടുനേടിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം (25.38%), ത്രിപുര (24.62%) എന്നിവിടങ്ങളില്‍ മാത്രമാണ് 6 ശതമാനത്തിലേറെ വോട്ടു കിട്ടിയത്. ലോക്‌സഭയില്‍ 3 സീറ്റ് മാത്രം. ഇത്തവണ സീറ്റ് കേരളത്തില്‍ കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ. മറ്റൊരു സംസ്ഥാനത്തുകൂടി 6 ശതമാനം വോട്ടുകിട്ടണം. അത് കിട്ടാന്‍ ഒരു സാധ്യതയും കാണുന്നില്ല. ലോക്‌സഭാ സീറ്റ് അല്‍പം കൂടിയേക്കും.

പക്ഷേ ഒരു സംസ്ഥാനത്തു കൂടി 6 ശതമാനത്തിലേറെ വോട്ടെന്ന പ്രതീക്ഷ വിദൂര സ്വപ്‌നമാണ്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന പദവിക്ക് വിദൂര സാധ്യതമാത്രം. അതൊക്കെ കുത്തനെ കൂട്ടണം. ലോക്‌സഭാ സീറ്റില്‍ 11 സീറ്റെങ്കിലും കിട്ടണം. അതാകട്ടെ 3 സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ആയിരിക്കണം. അതു കിട്ടാനും സാധ്യത വിരളമാണ്. എന്നുവച്ചാല്‍ 2026വരെ ദേശീയ കക്ഷി. എ.കെ. ബാലന്‍ പറഞ്ഞപോലെ മരപ്പട്ടിയും ഈനാംപേച്ചിയും തത്കാലം സ്ഥാനാര്‍ത്ഥിയാകില്ല എന്ന് സാരം. അത് കഴിഞ്ഞാല്‍ മരപ്പട്ടി തന്നെ ചിഹ്നമായാലും അത്ഭുതപ്പെടാനില്ല.

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ സ്ഥിതി പരിതാപകരമാകുമെന്നുറപ്പ്. കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. അതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഇങ്ങനെ പോയാല്‍ കേരളത്തില്‍ സംസ്ഥാന പദവി നഷ്ടപ്പെടുമോ? സിപിഎം പാപിയാകുമോ?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തില്‍ 25:1 എന്ന അനുപാതത്തില്‍ ജയം നേടിയാല്‍ സംസ്ഥാന പദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് 2 സീറ്റിലെ ജയം അനിവാര്യമാകുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പിറകില്‍ പോയാലും രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കര്‍ സീറ്റു പീടിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അതു കിട്ടുമെന്നുറപ്പില്ല. തവിട് കൊതിച്ചു പുറത്തുപോയപ്പോള്‍ അരി കള്ളന്‍ കൊണ്ടുപോയി എന്നു പറയുന്നില്ലെ. അതുപോലെയാകും രാജസ്ഥാനിലെയും മറ്റും അവസ്ഥ. കാത്തിരുന്നു കാണാം.

 

Tags: cpmbjpEP JayarajanUtharanA Rajendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.