കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു- വലതു മുന്നണികളുടെ പ്രചാരണ അജണ്ട നിശ്ചയിച്ചത് കേരളത്തിലെ മതഭീകരവാദികളുടെ കണ്‍സോര്‍ഷ്യമാണെന്ന് ബിജെപി
ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഇടതു- വലതു മുന്നണികള്‍ കേരളത്തില്‍ അതിതീവ്രമായ വര്‍ഗീയ ധ്രുവീകരണമാണ് നടത്തിയത്. ഈ രാഷ്ട്രീയ ഗൂഢാലോചന കേരളത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. മുസ്ലിം മതവികാരം ആളിക്കത്തിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു. എസ്ഡിപിഐ യുഡിഎഫിന് പരസ്യമായി പിന്തുണ നല്കിയപ്പോള് പിഡിപി പോലുള്ള മതഭീകര സംഘടനകള്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു, വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണദാസ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ, സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരസ്പരം വീതം വയ്ക്കുകയായിരുന്നു. ചില മണ്ഡലങ്ങളില്‍ മതഭീകര സംഘടനകള്‍ എല്‍ഡിഎഫിനെ സഹായിച്ചപ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ അവര്‍ യുഡിഎഫിനെ സഹായിച്ചു. എന്‍ഡിഎയ്ക്ക് നി
ര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പരസ്പര ധാരണയോടുകൂടിയാണ് ഇടതു വലതു മുന്നണികളും മുസ്ലിം മതഭീകര സംഘടനകളും പ്രവര്‍ത്തിച്ചത്.
മതഭീകരവാദം ആളിത്തത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുന്നിട്ടിറങ്ങിയത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ 14 ജില്ലകളിലും സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി മതന്യൂനപക്ഷങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഇതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. അവര്‍ ഭാരതത്തെ 1947 ലെ വിഭജനകാലത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് ശ്രമിച്ചത്. എന്നാല്‍ എന്‍ഡിഎ ഭാരതത്തില്‍ 2047 കാലത്ത് നേടിയെടുക്കുന്ന വികസന അജണ്ട മുന്നില്‍ വച്ചാണ് ജനങ്ങളോട് സംസാരിച്ചത്.
എന്‍ഡിഎ വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തു കളിച്ചു. ഇതിന് ഇടനിലക്കാരായി നിന്നത് തീവ്രവാദ സംഘടനകളാണ്.
ഏതു ജയരാജനും സുധാകരനും ബിജെപിയിലേക്ക് വരാം. ബിജെപിയുടെ നയപരിപാടികള്‍ പരിപൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാം. ബിജെപിയിലേക്ക് കടന്നു വരാനുള്ള ധൈര്യം എല്ലാ മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇനി കാണിക്കുകയാണ് ചെയ്യുക. കണ്ണൂരില്‍ ജയരാജനും കെ. സുധാകരനും പരസ്പരം മത്സരിച്ചു കൊണ്ടു വോട്ടു പിടിക്കുന്നത് രാഹുല്‍ ഗാന്ധിയെ ഇന്‍ഡി മുന്നണിയുടെ പ്രധാനമന്ത്രിയാക്കാനാണ്. ഇതൊക്കെ ദേശീയ ബോധമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്. സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: