തിരുവനന്തപുരം: മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ഒട്ടിച്ച് പ്രതിഷേധിച്ച് ഒരു വിഭാഗം മേയര്‍ വിരുദ്ധ സമരക്കാര്‍. യൂത്ത് കോണ്‍ഗ്രസുകാരും ഇത്തരത്തില്‍ പ്രതിഷേധിച്ചു. നിരവധി കെഎസ്ആര്‍ടിസി ബസിന്മേല് ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മേയര്‍ തന്റെ വാഗണര്‍ വാഹനം കെഎസ്ആര്‍ടിസി ബസിനെ വെട്ടിച്ച് കടന്ന് മാര്‍ഗ്ഗ തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.. കാരണം ഓവര്‍ടേക്കിംഗ് പാടില്ലാത്ത സ്ഥലത്താണ് മേയറുടെ സ്വകാര്യവാഹനം കെഎസ്ആര്‍ടിസിയെ ഓവര്‍ടേക്ക് ചെയ്തതെന്ന് പറയുന്നു. ഇത് കടുത്ത നിയമലംഘനമാണ്. ഈ പോസ്റ്ററുയര്‍ത്തി തിരുവനന്തപുരം കോര്പറേഷന് ഓഫീസിന് മുന്‍പിലും സമരം നടന്നു.
മേയര്‍ക്കെതിരെ സമരം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്. സാധാരണ കെഎസ്ആര്‍ടിസി തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മേയറുടെ നടപടി ധിക്കാരമാണെന്നും ബിഎംഎസ് യൂണിയന് പറയുന്നു. ഡ്രൈവറുടെ കൃത്യനിര്‍വ്വഹണത്തിന് തടസം സൃഷ്ടിച്ചായിരുന്നു ഈ പ്രതിഷേധമെന്ന് ബിഎംഎസ് പ്രസിഡന്റ് കെ. രാജേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: