ലഖ്നൗ: രാജ്നാഥ് സിംഗ് തിങ്കളാഴ്ച ലഖ്നൗ ലോക്സഭാ സീറ്റിൽ നാമനിർദേശ പത്രിക നൽകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ അനുഗമിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും രാജ്നാഥ് സിങ്ങിനൊപ്പം ഉണ്ടായിരുന്നു.
മൂന്നാം തവണ ലഖ്നൗവിൽ നിന്ന് മത്സരിക്കുന്ന സിങ്ങിനൊപ്പം മുതിർന്ന പാർട്ടി നേതാക്കളും ബിജെപി ആസ്ഥാനത്ത് നിന്ന് കളക്ടറേറ്റിൽ എത്തിയിരുന്നു. തുടർന്ന് ലഖ്നൗവിലെ ദക്ഷിൻ മുഖ്ഹി ഹനുമാൻ ക്ഷേത്രത്തിലും രാജ്നാഥ് സിംഗ് പ്രാർത്ഥന നടത്തി.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് മുൻകാലങ്ങളിൽ അഭിമാനകരമായ ലഖ്നൗ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: