ഗാന്ധിനഗര്‍ : തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) സംയുക്തമായി നടത്തിയ നീക്കത്തില്‍ ഗുജറാത്ത് തീരക്കടലില്‍ 86 കിലോഗ്രാം മയക്കുമരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് 14 പാകിസ്ഥാന് പൗരന്മാരെ അറസ്റ്റ് ചെയ്തു.
602 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്.പാകിസ്ഥാന് പൗരന്മാര് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിഫലമാക്കി.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഏജന്‍സികള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഗുജറാത്തിലും രാജസ്ഥാനിലും നിരോധിത മരുന്ന് മെഫിഡ്രോണ്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് ലാബുകള്‍ എന്‍സിബി കണ്ടെത്തി സീല്‍ ചെയ്തതിന്റെ പിറ്റേന്നാണ് ഈ സംഭവം നടന്നത്. ഈ കേസില്‍ ഏഴ് പേര് അറസ്റ്റിലായി.
ഗുജറാത്ത് പൊലീസിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലാബുകള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: