Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്നലെ മാത്രം അംഗങ്ങളായത് ആയിരത്തിലധികം പേര്‍; സിഖ് സമുദായ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഭൂപേന്ദ്രസിങ് ഗിന്നി, രമണ്‍ദീപ് സിങ് ഥാപ്പര്‍, പര്‍വീന്ദര്‍ സിങ് ലക്കി, മഞ്ജിത് സിങ് ഔലാഖ്, രമണ്‍ ജ്യോത് സിങ്, ജാസ്മിന്‍ സിങ് നൗനി, ഹര്‍ജിത് സിങ് പാപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തിലധികം വരുന്ന സിഖ് സമുദായാംഗങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 28, 2024, 08:21 am IST
in India
ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേകസമ്മേളനത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഭൂപേന്ദ്രസിങ് ഗിന്നി, രമണ്‍ദീപ് സിങ് ഥാപ്പര്‍, പര്‍വീന്ദര്‍ സിങ് ലക്കി, മഞ്ജിത് സിങ് ഔലാഖ്, രമണ്‍ ജ്യോത് സിങ്, ജാസ്മിന്‍ സിങ് നൗനി, ഹര്‍ജിത് സിങ് പാപ്പ എന്നിവര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിങ് സിര്‍സ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ എന്നിവര്‍ക്കൊപ്പം

ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേകസമ്മേളനത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഭൂപേന്ദ്രസിങ് ഗിന്നി, രമണ്‍ദീപ് സിങ് ഥാപ്പര്‍, പര്‍വീന്ദര്‍ സിങ് ലക്കി, മഞ്ജിത് സിങ് ഔലാഖ്, രമണ്‍ ജ്യോത് സിങ്, ജാസ്മിന്‍ സിങ് നൗനി, ഹര്‍ജിത് സിങ് പാപ്പ എന്നിവര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിങ് സിര്‍സ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ എന്നിവര്‍ക്കൊപ്പം

ന്യൂദല്‍ഹി: സിഖ് സമുദായ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും സിഖ് സമുദായത്തിലെ പ്രമുഖരും ഉള്‍പ്പെടെ ആയിരത്തിലധികം പേരാണ് ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍, പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ഇവര്‍ ബിജെപി കുടുംബത്തിന്റെ ഭാഗമായത്.

ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഭൂപേന്ദ്രസിങ് ഗിന്നി, രമണ്‍ദീപ് സിങ് ഥാപ്പര്‍, പര്‍വീന്ദര്‍ സിങ് ലക്കി, മഞ്ജിത് സിങ് ഔലാഖ്, രമണ്‍ ജ്യോത് സിങ്, ജാസ്മിന്‍ സിങ് നൗനി, ഹര്‍ജിത് സിങ് പാപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തിലധികം വരുന്ന സിഖ് സമുദായാംഗങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിങ് സിര്‍സ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ എന്നിവര്‍ ചേര്‍ന്ന് അംഗത്വം കൈമാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനയാത്രയുടെ ഭാഗമാകാന്‍ സിഖ് സമുദായത്തിലെ ആയിരത്തിലധികം പേര്‍ ബിജെപി കുടുംബത്തിന്റെ ഭാഗമായ ചരിത്ര നിമിഷമാണിതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി എല്ലാ വിഭാഗത്തിലും സമുദായത്തിലുംപെട്ടവര്‍ ബിജെപിയുടെ ഭാഗമാവുകയാണ്. സിഖ് സഹോദരന്മാര്‍ രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും വേണ്ടി ജീവന്‍വരെ സമര്‍പ്പിച്ചതായും ജെ.പി. നദ്ദ പറഞ്ഞു. സിഖ് സമൂഹത്തിനുവേണ്ടി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണെന്നും ജെ.പി. നദ്ദ പറഞ്ഞു.

എഫ്സിആര്‍എ നിയമം ഭേദഗതി ചെയ്ത് പറ്റ്നയിലെ തഖ്ത് ഹര്‍മന്ദിര്‍ സാഹിബുമായി സഹകരിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് അവസരം നല്‍കിയത് മോദിയാണ്. വളരെക്കാലമായി ഉയരുന്ന ഈ ആവശ്യം മുന്‍സര്‍ക്കാരുകള്‍ അവണിക്കുകയായിരുന്നു. കര്‍താര്‍പൂര്‍ ഇടനാഴിക്ക് വഴിയൊരുക്കി, 1984ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കി. വീര്‍ ബല്‍ ദിവസ് ആഘോഷിച്ച് സിഖ് സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം മുഴുവനും ആദരമുറപ്പാക്കുകയും ചെയ്തു.

മറ്റുപാര്‍ട്ടിക്കാര്‍ സിഖ് സമൂഹത്തിന് വെറും വാഗ്ദാനം മാത്രം നല്‍കുന്നു. എന്നാല്‍ ബിജെപി എപ്പോഴും സിഖ് സമൂഹത്തോടൊപ്പമാണ്. അവര്‍ക്കുവേണ്ടിയും നിലകൊള്ളുന്നു അവരെ മുഖ്യധാരയുമായി ബന്ധിപ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയുടെ കാവല്‍ക്കാര്‍ എന്ന നിലയില്‍ ബിജെപിയില്‍ ചേര്‍ന്നതിന് എല്ലാ സിഖ് സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജെ.പി. നദ്ദ കൂട്ടിച്ചേര്‍ത്തു.

Tags: bjpJP NaddaSikhSikh community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.