ന്യൂഡൽഹി: ഓപ്പറേഷൻ പ്രയോഗ്ശാല-1ന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് നിർമ്മാണ ശാലകൾ തകർത്ത് എൻസിബി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് രഹസ്യ മയക്കുമരുന്ന് നിർമ്മാണ ശാലകൾ തകർത്തത്.
ഗുജറാത്തിലെയും രാജസ്ഥാനിലെയും മൂന്ന് ശാലകളാണ് റെയ്ഡിലൂടെ കണ്ടെത്തിയത്. ഇവിടെ നിന്നും 300 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടിയതായി അധികൃതർ അറിയിച്ചു. ഓപ്പറേഷനിലൂടെ 149 കിലോഗ്രാം മെഫെഡ്രോൺ, 50 കിലോഗ്രാം എഫെഡ്രിൻ, 200 ലിറ്റർ അസെറ്റോൺ എന്നിവയാണ് ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്.
ഗുജറാത്തിലും രാജസ്ഥാനിലുമായി മയക്കുമരുന്ന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഗുജറാത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.മൂന്ന് മാസത്തോളം നീണ്ടു നിന്ന ദൗത്യമാണ് വിജയത്തിലെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.











