കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത തിങ്കളാഴ്ച മുതല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വീണ്ടും സമരം ആരംഭിക്കും. ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. നേരത്തേ സമരം നടത്തിയപ്പോള്‍ ഐജി നല്കിയ ഉറപ്പ് വെറും വാക്കായെന്നും അതിജീവിത പറഞ്ഞു.
ഐസിയു പീഡനക്കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മൊഴി പൂര്‍ണമായി രേഖപ്പെടുത്താതെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
എന്നാല്‍ പരാതി നല്കി ഒരു വര്‍ഷം ആകാറായിരിക്കെ ഇതുവരെയും അതിജീവിതയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും റിപ്പോര്‍ട്ട് നല്‍കിയില്ല. ഇതേ തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സമരം ചെയ്തെങ്കിലും ഉത്തര മേഖല ഐജി ഇടപെട്ടതോടെ കഴിഞ്ഞ 24 ന് അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഐജി ഇടപെട്ടത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷവും നടപടി ഇല്ലാത്തതിനാലാണ് വീണ്ടും സമരത്തിലേക്ക് പോകുന്നത്.
അതിജീവിത ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. 2023 മാര്‍ച്ച് 18 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അറ്റന്‍ഡര്‍ എം എം ശശീന്ദ്രന് പീഡിപ്പിച്ചെന്നാണ് കേസ്.സി പി എം അനുകൂല സംഘടനയാണ് പ്രതികളെ സംരക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: