ഉഡുപ്പി: ലവ് ജിഹാദിനെതിരായ പ്രതിഷേധാഗ്നിയില്‍ കത്തുന്ന കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സിംഹം എന്ന് അറിയപ്പെടുന്ന കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു. എന്നാല്‍ ശനിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതി കാജല്‍ ഹിന്ദുസ്ഥാനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു.
ബോളിവുഡ് സിനിമകളില്‍ ഹിന്ദു സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു
ബോളിവുഡിലെ ഹിന്ദി സിനിമകള്‍ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം ബോളിവുഡ് സിനിമകള്‍ തടയണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്ത് വരണം. ബോളിവുഡ് സിനിമകളില്‍ ഹിന്ദു സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. -കാജല്‍ ഹിന്ദുസ്ഥാനി ഉഡുപ്പിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഈ പ്രസംഗത്തിന്റെ പേരില്‍ കര്‍ണ്ണാടക പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതാണ് കര്‍ണ്ണാടക ഹൈക്കോടതി തടഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയല്ല, പോയ് സന് ഫോര്‍ ഇന്ത്യ
പിഎഫ് ഐ എന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയല്ല, പോയ് സന് ഫോര്‍ ഇന്ത്യ ആണെന്നും കാജല്‍ ഹിന്ദുസ്ഥാനി പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളുടെ ജീവന് അപകടത്തിലാണെന്നും അവര്‍ വിമര്‍ശിച്ചു.
നേഹയുടെ കൊലപാതകം
ഹുബ്ബളി ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് അംഗമായ ഹിരേമതിന്റെ മകള്‍ നേഹ ഹിരേമതിനെ കഴിഞ്ഞ ദിവസം ഹുബ്ബളിയിലെ കോളെജില്‍ പ്രണയം നിരസിച്ചതിന് ഒരു മുസ്ലിം വിദ്യാര്‍ത്ഥി അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിരുന്നു. തന്റെ മകള്‍ ലവ് ജിഹാദിന് ഇരയാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ ഹിരേമത് തുറന്നടിച്ചതോടെ കര്‍ണ്ണാടകയില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനത്തിന് പേര് കേട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധ രാമയ്യ പ്രതിരോധത്തിലാണ്. കര്‍ണ്ണാടകയില്‍ ലവ് ജിഹാദിനെതിരെ ഹിന്ദു പെണ്‍കുട്ടികള്‍ തന്നെ പരസ്യമായി രംഗത്തെത്തി ശക്തമായി പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: