തിരുവനന്തപുരം/നെടുമങ്ങാട്: ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് നേരെ സിപിഎം അക്രമികളുടെ കൈയേറ്റശ്രമം. നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്ലവല്‍ ഓഫീസറുടെ (ബിഎല്‍ഒ) നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതും പരാതി നല്‍കിയതിലും പ്രകോപിതരായിട്ടായിരുന്നു അക്രമണം. വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഒത്താശയോടെ അക്രമം അഴിച്ചുവിട്ടു.
രാവിലെ മുതല്‍ ബിഎല്‍ഒ സിന്ധുവിന്റെ നേതൃത്വവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥിയുടെ ചിഹ്നവുമായി ബൂത്തിന് മുന്നില്‍ വോട്ടുപിടിച്ചു. സെക്ടറല്‍ ഓഫീസര്‍ ഉള്‍പ്പടെ നോക്കി നില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള വോട്ടുപിടിത്തം. വൈകുന്നേരം 3.30 വരെ ഇത് തുടര്‍ന്നു. 3.20ന് സെക്ടറല്‍ ഓഫീസര്‍ ബൂത്തില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ പരാതി അറിയിച്ചെങ്കിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നുവെന്ന് സന്ദര്‍ശന രജിസ്റ്ററില്‍ എഴുതി മടങ്ങി. പിന്നാലെയാണ് മൂന്നരയോടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന് ബൂത്തിലെത്തിയത്. ബൂത്തിനുള്ളിലെ വോട്ട്പിടുത്തത്തില് പരാതിയും നല്കി പുറത്തേക്ക് ഇറങ്ങിയതോടെ സംഘടിച്ച് നിന്ന സിപിഎമ്മുകാര്‍ മുരളീധരന് നേരെ തിരിയുകയായിരുന്നു.
മുരളീധരനെ പിന്നില്‍ നിന്നും ആക്രമിക്കാനായിരുന്നു നീക്കം. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ഈ സമയം ബൂത്തില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസ് സംഘം അക്രമികള്‍ക്ക് ഒത്താശ നല്കി. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പിടിച്ചുവച്ചുനല്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ബിജെപി പ്രവര്‍ത്തകരെ പോലീസ് നീക്കി. സിപിഎം അക്രമികളെ ബൂത്തിനുള്ളില്‍ തുടരാനും അനുവദിച്ചു. അരമണിക്കൂറോളം സിപിഎമ്മുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ബിജെപി ഇലക്ഷന് ഏജന്റ് ബാലു. ജി.നായര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. വാമനപുരം പഞ്ചായത്തിലെ എട്ടോളം ബൂത്തുകള്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതില്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. കടയ്ക്കാവൂരിലെ പതിനഞ്ചാം ബൂത്തില്‍ കൈയില്‍ മഷി പുരട്ടുന്ന ഉദ്യോഗസ്ഥന് തന്നെ എല്‍ഡിഎഫിന് വോട്ടിടണമെന്ന് നിര്‍ദ്ദേശിച്ചതിലും പരാതി ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും പോലീസിന്റേത് പക്ഷപാതപരമായ നടപടിയാണെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: