കമ്പോഡിയയിലും തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും ജോലി സാദ്ധ്യത ചൂണ്ടിക്കാട്ടി ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ മയങ്ങി വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്. വിസ വാഗ്ദാനമായി വ്യാജ ഏജന്റുമാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശകാര്യമന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ ഇത്തരം രാജ്യങ്ങളിലേക്ക് പോകാവൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്‌സും തൊഴിലന്വേഷകര്‍ക്കായി അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസിലാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: