ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരും പ്രമുഖരും ഉള്‍പ്പെടെ 1210 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്.
ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, ഗജേന്ദ്രസിങ് ഷെഖാവത്ത്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എന്നിവര്‍ ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്
കേരളം 20, കര്‍ണാടക 14, രാജസ്ഥാന് 13, മഹാരാഷ്ട്ര എട്ട്, ഉത്തര്‍പ്രദേശ് എട്ട്, മധ്യപ്രദേശ് ആറ്, ആസാം അഞ്ച്, ബിഹാര്‍ അഞ്ച്, ബംഗാള്‍ മൂന്ന്, ഛത്തീസ്ഗഡ് മൂന്ന്, മണിപ്പൂര്‍ ഒന്ന്, ത്രിപുര ഒന്ന്, ജമ്മുകശ്മീര്‍ ഒന്ന് എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍. ഇതില്‍ 62 മണ്ഡലങ്ങളിലും 2019ല്‍ എന്‍ഡിഎ ആണ് വിജയിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി മുന്നണി പാര്‍ട്ടികള്‍ 25 സീറ്റിലും ബിഎസ്പി ഒരു സീറ്റിലുമാണ് വിജയിച്ചിരുന്നത്.
കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഏകസംസ്ഥാനവും കേരളമാണ്. കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹാസന്, ദക്ഷിണ കന്നഡ, ചിത്രദുര്‍ഗ, തുംകൂര്‍, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍, നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, കോളാര്‍, ചിക്കബല്ലാപുര്‍ എന്നിവയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു.
ആസാമിലെ കരിംഗഞ്ച്, സില്‍ച്ചാര്‍ മംഗല്‍ദോയ്, നവ്ഗോങ്, കാലിയബോര്‍, ബിഹാറിലെ കിഷന്‍ഗഞ്ച്, കതിഹാര്‍, പൂര്‍ണിയ, ഭഗാല്‍പുര്‍, ബങ്ക മധ്യപ്രദേശിലെ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ് മഹാരാഷ്ട്രയിലെ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി മണ്ഡലങ്ങളും നാളെ ജനവിധി രേഖപ്പെടുത്തും.
ഛത്തീസ്ഗഢിലെ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, രാജസ്ഥാനിലെ ടോങ്ക് സവായ് മധോപുര്‍, അജ്മീര്‍, പാലി, ജോധ്പുര്‍, ബാര്‍മര്‍, ജലോര്‍, ഉദയ്പുര്‍, ബന്‍സ്വാര, ചിത്തോര്‍ഗഡ്, രാജ്സമന്ദ്, ഭില്‍വാര, കോട്ട, ബല്‍വാര്‍- ബാരന് ഉത്തര്‍പ്രദേശിലെ അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഢ്, മഥുര, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്, റായിഗഡ്, ബലൂര്‍ഘട്ട്, തിപുരയിലെ ത്രിപുര ഈസ്റ്റ്, ജമ്മു-കശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും നാളെ വോട്ട് രേഖപ്പെടുത്തും.
മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 19ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാത്ത നിയമസഭാ മണ്ഡലങ്ങളില്‍ ഇവിടെ നാളെ വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: