തിരുവനന്തപുരം: എൻഡിഎ പ്രവർത്തകരുടെ ആവേശകരമായ ശക്തി പ്രകടനത്തോടെ രാജീവ് ചന്ദ്രശേഖറിന്റെ പരസ്യ പ്രചാരണത്തിന് പേരൂർക്കടയിൽ കൊട്ടിക്കലാശത്തോടെ സമാപനം. പ്രചരണത്തിലുടനീളം എൻഡിഎക്ക് നൽകിയ ജനപിന്തുണ കൊട്ടി കലാശത്തിലും ലഭിച്ചു. ഉച്ചയോടെ പേരൂർക്കട ജംഗ്ഷനിൽ നൂറ് കണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെയെത്തിയ എൻഡിഎയുടെ പ്രവർത്തകർ ചെണ്ട മേളം, ബാൻ്റ്മേളം വെടിക്കെട്ട്, പൂക്കാവടി എന്നിവ കൊട്ടികലാശത്തിന് ആവേശം പകർന്നു.സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും മകൻ വേദും കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എത്തിയിരുന്നു. വൈകിട്ട് 4.30 ഓടെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകർക്കിടയിലേക്കിറങ്ങിയപ്പോഴേക്കും കലാശക്കൊട്ട് ആവേശം വാനോളം പൊങ്ങി. ഹർഷാരവങ്ങൾക്കൊപ്പം മഴ കൂടി പെയ്തതിറങ്ങിയതോടെ ആവേശം വീണ്ടും വർദ്ധിച്ചു. സ്ഥാനാർത്ഥി നിർത്താതെ പെയ്ത മഴ നനഞ്ഞ് പ്രവർത്തകർക്ക് ആവേശം പകർന്നു.
രാജീവ് ചന്ദ്രശേഖറിന്റെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ് പതിച്ച ക്രയ്നിൽ കയറിയ സ്ഥാനാർത്ഥി പൂക്കൾ വിതറി ജനങ്ങളെ അഭിവാദ്യം ചെയ്തു. സ്ഥാനാർത്ഥിക്കൊപ്പം ജില്ലാ പ്രസിഡൻ്റ് വിവി. രാജേഷ്, മുതിർന്ന നേതാവ് ഒ രാജഗോപാൽ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വക്താവ് സന്ദീപ് വാചസ്പതി എന്നിവരും പ്രവർത്തകർക്ക് ആവേശം പകരാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: