തിരുവനന്തപുരം: എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തില്‍ കേരളത്തിനുണ്ടായ തകര്‍ച്ച വരച്ചുകാട്ടി ബിജെപി കുറ്റപത്രം പുറത്തിറക്കി. മാരാര്‍ജി ഭവനില്‍ ബിജെപി കേരളപ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ കുറ്റപത്രം പ്രകാശനം ചെയ്തു. ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് കുറ്റപത്രം വിശദീകരിച്ചു.
കഴിഞ്ഞ 70 വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുകള്‍ സംസ്ഥാനത്തെ തകര്‍ച്ചയുടെ പാതാളക്കുഴിയില്‍ എത്തിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തിലെ അഴിമതി കേരളത്തെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തു. സാമ്പത്തിക രംഗത്തും കാര്‍ഷിക, വിദ്യാഭ്യാസ ആരോഗ്യ വാണിജ്യവ്യാപാര മേഖലകളിലും നാട് തകര്‍ച്ചയിലാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടം വാങ്ങുന്നു. വികസനത്തിന് ചെലവഴിക്കാന്‍ പണമില്ല.
ആരോഗ്യരംഗം വലിയ തകര്‍ച്ചയിലാണ് പോകുന്നത്. 119 കോടിയാണ് ശസ്ത്രക്രിയ ഉപകരണങ്ങല്‍ നല്കുന്ന കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്. അതിനാല്‍ ഒരു മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ നടക്കുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സിന് പണം നല്കാത്തതിനാല് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ ലഭിക്കുന്നില്ല. 1150 കോടിയാണ് ആശുപത്രികള്‍ക്ക് നല്‍കാനുള്ളത്.
കേരളത്തിന്റെ പതനവും തകര്‍ച്ചയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും ഇത് തുറന്നു കാണിക്കുമ്പോള്‍ ബിജെപി കേരളത്തിന് വിരുദ്ധരാണെന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. 70 വര്‍ഷം ചെയ്യാത്തത് അഞ്ചു വര്‍ഷം കൊണ്ട് ചെയ്യുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രകടന പത്രികയിലൂടെ പുറയുന്നത്. ഇത് ജനങ്ങളെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്, സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, വക്താവ് സന്ദീപ് വാചസ്പതി, സമിതി അംഗം ആര്. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: