പാറശ്ശാല : തമിഴ് നാടിന്റെ അതിർത്തി ഗ്രാമങ്ങളിലും മലയോര മേഖലകളിലും ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം’ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്ക വിജയ കാഹളം മുഴക്കി നാടെങ്ങും ജനങ്ങൾ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വരവേൽക്കുന്നത്. ഇനി കാര്യം നടക്കും എന്ന ആശയത്തിന് മുന്നിൽ എല്ലാവരെയും കൂടെ കൂട്ടി പരമാവധി വോട്ട് നേടുക എന്ന ലക്ഷ്യമാണ് അണികൾക്കുള്ളത്.
രാവിലെ 10മണിക്ക് വെള്ളറട മണ്ഡലത്തിൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ മുള്ളലവിൻമൂടിൽ ബിജെപി സംസ്ഥാനസമിതി അംഗം എൻ.കെ ശശി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ അതിർത്തി പ്രദേശമായ ശൂരവ കാണി മലയോര മേഖല സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥിക്ക് നാടൊട്ടാകെ ഊഷ്മള സ്വീകരണമാണ് നൽകിയത്. ഇലക്ഷന് ഇനി മൂന്നുനാൾ മാത്രം ബാക്കി നിൽക്കെ ജനങ്ങൾ എൻ ഡി എ ക്കൊപ്പമാണെന്ന് ഈ പര്യടനത്തിനുടനീളം വെളുവാകുന്നു. മൈലക്കര തേവൻക്കോട് കള്ളിക്കാട് എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിനു ശേഷം വിവാഹ ചടങ്ങിലും പങ്കെടുത്തു. നെയ്യാർ ഡാം എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥിക്ക് സ്ത്രീകളും കുട്ടികളും താമര പൂക്കൾ നൽകി സ്വീകരിച്ചു.
മലയോര മേഖലയിൽ ഇനിയും അടിസ്ഥാന വികസനം പോലും എത്തിയിട്ടില്ലെന്നും ഇതിന് ഉത്തര വാദികളായവർക്ക് 26 ന് ജനം മറുപടി നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അമ്പൂരിയിലെത്തിയ സ്ഥാനാർത്ഥിയോട് ഇവിടുത്തെ യാത്രാക്ലേശത്തെ കുറിച്ചും കേന്ദ്ര പദ്ധതികൾ മലയോരമേഖലയിലെത്തിക്കാൻ തടസം നിൽക്കുന്ന ജനപ്രതിനിധികളെ കുറിച്ചാണ് നാട്ടുക്കാരുടെ പരാതി. അതിനുശേഷം കൂട്ടപ്പൂ,കുടപ്പനമൂട്, ആറ്റൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി അതിർത്തി പ്രദേശമായ ശൂരവ കാണിയിലെത്തി.
അമ്മമാരുടെ വിഷമതകൾ കേട്ടറിഞ്ഞ സ്ഥാനാർത്ഥി കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ ചുവപ്പ് നാടയിൽ കുരുങ്ങാതെ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള നടപടി മൂന്നാംമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡപത്തിൻകടവ്, ഒറ്റശേഖരമംഗലം, കീഴാറൂർ, ആര്യൻങ്കോട്, മൈലച്ചൽ, ചെമ്പൂര്, ഡാലുംമുഖം , കൃഷ്ണപുരം പനച്ചമൂട്,പന്നിമല, ആനപ്പാറ, കോവിലൂർ, കിളിയൂർ എന്നിവങ്ങളിലൂടെ നൂറുകണക്കിന് ബൈക്ക് റാലിയുടെഅകമ്പടിയോടെയായിരുന്നു പര്യടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: