ശ്രീനഗര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയില്‍നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് വെടിവച്ച് കൊന്നത്.രജൗറിയില്‍ ആണ് ആക്രമണം.
ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.
അനന്ത്‌നാഗ് മണ്ഡലത്തില്‍ അടുത്ത മാസം 7ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ആക്രമണം നടന്നത്. മേഖലയില്‍ പൊലീസും സൈന്യവും ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടത്തുകയാണ്.















