Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടത്തിപ്പ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: തൃശൂര്‍ പൂരം പ്രതിസന്ധി സിപിഎമ്മിന്റെ ഗൂഢലക്ഷ്യം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 22, 2024, 06:35 am IST
in Kerala

തൃശൂര്‍ : തൃശൂര്‍ പൂരത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ ആസൂത്രിതമെന്ന് ആക്ഷേപം. ഇക്കുറി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നതെന്നാണ് പൂരം സംഘാടകര്‍ പറയുന്നത്.

പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടിച്ചോദിച്ച് കൊച്ചിന്‍ ദേവസ്വംബോര്‍ഡാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നല്കുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നല്കണമെന്ന് ബോര്‍ഡ് ആവശ്യപ്പട്ടു. ഇത്രയും തുക വാടക നല്കിയാല്‍ പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിടിവാശി തുടര്‍ന്നു. പ്രദര്‍ശനം ആരംഭിക്കേണ്ട തീയതി കഴിഞ്ഞിട്ടും മൈതാനം വിട്ടുനല്കിയില്ല.

പൂരം സംഘാടകര്‍ പലവട്ടം പരാതിപ്പെട്ടിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ ഇടപെട്ടില്ല. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകിയിരുന്നു. അത് ഇക്കുറി സംഘാടകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി.

ആനയെഴുന്നള്ളിപ്പിനെച്ചൊല്ലിയായിരുന്നു അടുത്ത ഉടക്ക്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തി. കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നത്. പൂരത്തിന്റെ തലേന്നും ആനകളെ പരിശോധിക്കുന്നതിന്റെ പേരില്‍ ഉടക്കുണ്ടാക്കാന്‍ വനംവകുപ്പ് ശ്രമം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലീസിന്റെ കൈയാങ്കളി. രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹിക്കാതെ ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന്‍ എത്തിയത്. ദേവസ്വം മന്ത്രി ഇടപെട്ടതേയില്ല.

പൂരം സുഗമമായി നടത്താനാകാത്ത അന്തരീക്ഷം സൃഷ്ടിച്ച് സംഘാടകരെ പ്രതിന്ധിയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൈയിലാവും. സംഘാടകര്‍ കൈമാറ്റത്തിന് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശത്രുതാപരമായ നീക്കമാരംഭിച്ചത്.

 

 

Tags: Kerala GovernmentCPM KeralaThrissur Pooram crisisCPM's ulterior motiveThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.