Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍…കാന്‍ഡിഡേറ്റ്സ് ചെസില്‍ വിശ്വചതുരംഗശക്തിയായി മോദിയുടെ ഭാരതം

കാന്‍ഡിഡേറ്റ്സ് എന്ന വിശ്വപ്രസിദ്ധമായ ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) ടൂര്‍ണ്ണമെന്‍റിലേക്ക് അഞ്ച് ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിന് അത്ഭുതമായിരുന്നു.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Apr 21, 2024, 11:07 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

ടൊറന്‍റോ: കാന്‍ഡിഡേറ്റ്സ് എന്ന വിശ്വപ്രസിദ്ധമായ ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) ടൂര്‍ണ്ണമെന്‍റിലേക്ക് അഞ്ച് ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിന് അത്ഭുതമായിരുന്നു. കാരണം ഇന്നലെ വരെ ചൈനയുടെയും റഷ്യയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ആധിപത്യത്തിലുണ്ടായിരുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിനെ പൊടുന്നനെയാണ് ഇന്ത്യയുടെ ഗ്രാന്‍ഢ് മാസ്റ്റര്‍മാര്‍ കയ്യടക്കിയത്. പുരുഷവിഭാഗത്തില്‍ പ്രജ്ഞാനന്ദ, ഡി. ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വനിത വിഭാഗത്തില്‍ കൊനേരു ഹംപിയും വൈശാലിയും. അതെ മോദിയുടെ ഭാരതം പഴയ ഭാരതത്തിന്റെ ചതുരംഗപ്പെരുമയിലേക്ക് ഒരു നിമിഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിനെ കൂട്ടിക്കൊണ്ടുപോയതു പോലെ തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല.

എങ്കിലും തുടക്കത്തില്‍ ലോക ചെസ് വിദഗ്ധര്‍ ആരും ഇന്ത്യയുടെ പുരുഷ, വനിതാ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ക്ക് വലിയ വില കല്‍പിച്ചിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള ആരും ഈ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യന്‍മാരാകില്ലെന്നാണ് പൊതുവേയുണ്ടായിരുന്ന ധാരണ. അഞ്ച് തവണ ലോകചാമ്പ്യനും അഞ്ച് തവണയോളം റാപിഡ് ചെസ് ചാമ്പ്യനും ഏഴ് തവണ ബ്ലിറ്റ്സ് ചെസ് ചാമ്പ്യനുമായ മാഗ്നസ് കാള്‍സന്‍ പറഞ്ഞത് ഇന്ത്യയുടെ പ്രജ്ഞാനന്ദയും ഡി. ഗുകേഷും ചാമ്പ്യന്‍മാരാകില്ല എന്നാണ്. കാരണം ഇവര്‍ക്ക് അതിനുള്ള പാകത വന്നിട്ടില്ലെന്നും അമേരിക്കകാരായ ഹികാരു നകാമുറയോ, ഫാബിയാനോ കരുവാനയോ ചാമ്പ്യനാകുമെന്നാണ്. ഡി. ഗുകേഷ് മികച്ച കളികള്‍ കാഴ്ചവെയ്‌ക്കുമ്പോള്‍ തന്നെ അത്രത്തോളം ദുര്‍ബ്ബലമായ കരുനീക്കങ്ങളും നടത്തുന്ന ആളാണെന്നും മാഗ്നസ് കാള്‍സന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെ 17ഉം 18ഉം 22ഉം പ്രായക്കാരായ ചുണക്കുട്ടികള്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ കാള്‍സന്റെ പ്രവചനങ്ങളെ അട്ടിമറിച്ച്  ഗുകേഷ് കിരീടത്തിന്റെ പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കുന്നു. ഏറ്റവും അപകടകരമായ. വെല്ലുവിളിയുയര്‍ത്തുന്ന, കടുത്ത മാനസികസമ്മര്‍ദ്ദം പകരുന്ന കളിയാണ് ഒടുവിലത്തെ റൗണ്ടായ 14ാം റൗണ്ടില്‍ ഗുകേഷ് നേരിടുന്നത് ഫാബിയാനോ കരുവാന എന്ന ലോക രണ്ടാം നമ്പറായ യുഎസ് താരത്തോട്. ഇതില്‍ ജയിച്ചാല്‍ 9.5 പോയിന്‍റോടെ ഗുകേഷ് ചാമ്പ്യനാവും. സമനിലയാണെങ്കില്‍ മറ്റ് കളികളുടെ ഫലം കൂടി നോക്കേണ്ടിവരും. രണ്ടു കൂട്ടരും ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സിന്റെ അലിറെ ഫിറൂഷയെ 13ാം റൗണ്ടില്‍ തോല്‍പിച്ച കരുത്ത് ഗുകേഷിനുണ്ട്. പ്രജ്ഞാനന്ദയെ 13ാം റൗണ്ടില്‍ തറപറ്റിച്ചതിന്റെ ആത്മവിശ്വാസം ഫാബിയാനോ കരുവാനയ്‌ക്കുമുണ്ട്.

വിദിത് ഗുജറാത്തി രണ്ടുവട്ടമാണ് ഹികാരു നകാമുറയെ വീഴ്‌ത്തിയത്. പ്രജ്ഞാനന്ദ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയും അസര്‍ബൈജാന്റെ നിജാത് അബസൊവിനെയും തോല‍്പിച്ചു. ഫാബിയാനോ, റഷ്യയുടെ ഇയാന്‍ നെപോമ് നിഷി, ഹികാരും നകാമുറ എന്നിവരെ അനായാസം സമനിലയില്‍ കുരുക്കി. ഗുകേഷാകട്ടെ നെപോമ് നിഷി, ഹികാരും നകാമുറ, ഫാബിയാനോ കരുവാന എന്നിവരെ സമനിലയില്‍ കുരുക്കി. അലിറെസ ഫിറൂഷയെയും നിജാത് അബസൊവിനെയും തോല്‍പിച്ചു. ഗുകേഷ്, പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരേക്കാള്‍എത്രയോ റേറ്റിംഗ് കൂടുതലുള്ളവരാണ്. ലോക രണ്ടാം റാങ്കുകാരനാണ് ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരനാണ് ഹികാരു നകാമുറ, ഏഴാം റാങ്കുകാരനാണ് ഇയാന്‍ നെപോമ് നിഷി.

വനിതകളും മോശമല്ലായിരുന്നു. ആദ്യ റൗണ്ടുകളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയാ കൊനേരു ഹംപി പിന്നീട് ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ സമനിലയില്‍ തളച്ചു. ബള്‍ഗേറിയയുടെ ന്യൂര‍്ഗ്യുല്‍ സലിമോവയ്‌ക്കെതിരെ ജയം നേടി. അതുപോലെ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷം ചൈനീസ് താരം ലെയ് ടിംഗ്ജി, റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിന, ബള്‍ഗേറിയയുടെ സലിമോവ, ഉക്രൈന്‍ താരം അന്ന മ്യുസിചുകിന്‍ എന്നിവരെ തുടര്‍ച്ചയായി തോല്‍പിച്ചു. ഇത് ഇന്ത്യന്‍ ചെസിന്റെ ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കുന്നതായിരുന്നു കാന്‍ഡിഡേറ്റ്സിലെ പ്രകടനം.

ഉയര്‍ന്ന നിലവാരത്തിലുള്ള കോച്ചിംഗ്, അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി പോയി മത്സരിക്കാനുള്ള സാമ്പത്തിക ഭദ്രത, അന്താരാഷ്‌ട്ര ഹോട്ടലുകളില്‍ താമസിക്കാനുള്ള ചെലവ് എന്നിവ ഇന്ത്യയിലെ ചെസ് താരങ്ങളുടെ പ്രതിസന്ധിയാണ്. ക്രൗഡ് ഫണ്ടിംഗും പ്രൈസ് മണിയും ആയിരുന്നു ഇതുവരെ അവര്‍ ചെലവിനായി പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതിനെ മാത്രം വിശ്വസിച്ച് മറ്റെല്ലാം വിട്ട് ചെസില്‍ മാത്രം ജീവിതം സമര്‍പ്പിക്കുന്നതിന് കഴിയില്ല. ചില കളികളില്‍ നല്ല പ്രൈസ് മണിയുണ്ട്. കാന്‍ഡിഡേറ്റ്സില്‍ ചാമ്പ്യനാകുന്ന ആള്‍ക്ക് 48 ലക്ഷം രൂപയാണ് സമ്മാനമായി കിട്ടുക. രണ്ടാമന് 2.9 ലക്ഷം മാത്രമേയുള്ളൂ. ഫിഡെ ലോകചെസ്സില്‍ 2023ല്‍ ചാമ്പ്യനായ മാഗ്നസ് കാള്‍സന് 90 ലക്ഷം കിട്ടി. രണ്ടാം സ്ഥാനക്കാരനായ പ്രജ്ഞാനന്ദയ്‌ക്ക് 66 ലക്ഷം കിട്ടി. പക്ഷെ ഇതുപോലെ ആകര്‍ഷകമായ സമ്മാനങ്ങള്‍ എല്ലാ ടൂര്‍ണ്ണമെന്‍റുകളിലുമില്ല. ഇതിന് പരിഹാരം കാണാന്‍ ചില ശ്രമങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. പ്രജ്ഞാനന്ദ ഇക്കഴിഞ്ഞ ലോകചെസ് മത്സരത്തില്‍ ഫൈനലില്‍ മാഗ്നസ് കാള്‍സനോട് പൊരുതിത്തോറ്റപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് പ്രജ്ഞാനന്ദയെ ക്ഷണിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അധികം വൈകാതെ അദാനി തന്നെ പ്രജ്ഞാനന്ദയെ നേരിട്ട് കണ്ടിരുന്നു. പിന്നീട് എല്ലാ സ്പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ പ്രജ്ഞാനന്ദയുടെ പ്രശ്നങ്ങള്‍ ഒട്ടൊക്കെ പരിഹരിക്കപ്പെട്ടു. മാത്രമല്ല, മഹീന്ദ്രയുടെ ഉടമ പ്രജ്ഞാനന്ദയുടെ കുടുംബത്തിന് സഞ്ചരിക്കാന്‍ 17 ലക്ഷം വിലയുള്ള എസ് യുവി സൗജന്യസമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

ഗുകേഷിന്റെ അച്ഛന്‍ ഡോക്ടര്‍ രജനീകാന്തും മകന് ലോകരാജ്യങ്ങളില്‍ പോയി മത്സരിക്കുന്നതിനുള്ള സാമ്പത്തികപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയ്‌ക്കുള്ള പ്രാക്ടീസ് ഉപേക്ഷിച്ച് മകനോടൊപ്പം ലോകം ചുറ്റുകയാണ് അച്ഛന്‍. പക്ഷെ പിശുക്കി ജീവിച്ചാണ് ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുന്നത്. മാത്രമല്ല, സമയം കിട്ടുമ്പോഴെല്ലാം പണമുണ്ടാക്കാന്‍ ഇഎന്‍ടി സര്‍ജന്‍ എന്ന നിലയില്‍ സമയം കിട്ടുമ്പോഴൊക്കെ ആശുപത്രിയില്‍ പോവുകയും ചെയ്യുന്നു. മൈക്രോബയോളജിസ്റ്റ് എന്ന നിലയില്‍ ഗുകേഷിന്റെ അമ്മയുടെ ശമ്പളത്തെ മാത്രം ആശ്രയിച്ചാണ് മറ്റ് കുടുംബച്ചെലവുകള്‍ നടന്നുപോകുന്നത്. കോര്‍പറേറ്റുകളുടെ സ്പോണ്‍സര്‍ഷിപ്പ് മാത്രമാണ് ഇതിന് പരിഹാരം. വൈകാതെ ഇതിനും പരിഹാരമുണ്ടാകുമെന്ന് കരുതുന്നു. ഇപ്പോള്‍ ഗുകേഷിന് വെസ്റ്റ് ബ്രിഡ്ജ് ക്യാപിറ്റലിന്റെ അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പുണ്ട്. വിദിത് ഗുജറാത്തിക്ക് പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പാണ് ഉള്ളത്. കൊനേരു ഹംപിയ്‌ക്കും ഇതേ സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നം അധികരിച്ചപ്പോഴാണ് അവര്‍ സ്ഥിരവരുമാനമുള്ള ഒഎന്‍ജിസിയില്‍ ഒരു ജോലിയില്‍ പ്രവേശിച്ചത്. പക്ഷെ ഇത് ചെസിലേക്കുള്ള ശ്രദ്ധ വല്ലാതെ കുറയ്‌ക്കും. കാരണം ജോലിയുടെ ഭാഗമായി ഇടയ്‌ക്കെങ്കിലും കമ്പനിയില്‍ പോയി ജോലി ചെയ്യേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ ചെസ് താരം എന്ന നിലയില്‍ മാത്രം ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. അതും മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷ താരങ്ങള്‍ക്കുണ്ട്.

എന്തായാലും കാന്‍ഡിഡേറ്റ്സിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ലോകത്താകമാനം കൂടുതല്‍ പരിചിതരായി. ആകെ 16 ഗ്രാന്‍ഡ്മാസ്റ്റര്‍മാരില്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് നിസ്സാരമല്ല. അവര്‍ പ്രതീക്ഷയ്‌ക്കപ്പുറം ഉയര്‍ന്നു കളിച്ചു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ആറാം നൂറ്റാണ്ടിലേ ഇന്ത്യയില്‍ ചെസ്സിന്റെ മുന്‍ഗാമിയായി ഒരു കളിയുണ്ടായിരുന്നു-ചതുരംഗം. അതിലെ പ്രധാന രണ്ട് നിയമങ്ങള്‍ ആധുനിക ചെസ്സിലുണ്ട്. ചതുരംഗത്തില്‍ ചെസ്സിലേതുപോലെ ഓരോ കരുക്കള്‍ക്കും വ്യത്യസ്ത മൂല്യങ്ങളാണ് കല്‍പിക്കപ്പെടുന്നത്. മന്ത്രിയേക്കാള്‍ കുറവ് തേരിന്, തേരിനേക്കാള്‍ കുറവ് ആനയ്‌ക്കും കുതിരയ്‌ക്കും. അതിനേക്കാള്‍ കുറവ് കാലാള്‍പ്പടയ്‌ക്ക്. അതുപോലെ ഏറ്റവും മൂല്യമുള്ള കരു രാജാവാണ്. ചതുരംഗം എന്നത് 64 കള്ളികളുള്ള ബോര്ഡില്‍ തന്നെയാണ കളിച്ചിരുന്നത്. പണ്ട് പകിടയെറിഞ്ഞാണ് കളിച്ചിരുന്നതെന്നും പിന്നീട് അത് രണ്ട് പേര്‍ തമ്മിലുള്ള കളിയായി രൂപാന്തരപ്പെട്ടെന്നും പറയുന്നു. മഹാഭാരതയുദ്ധത്തിന് മുന്‍പ് ചതുരംഗം കളിക്കുന്നുണ്ട്. ശകുനിയുടെ പേര് ചതുരംഗവുമായി ചേര്‍ത്തുപറയുന്ന പേരാണ്. ചെസ് ഏത് രാജ്യത്ത് ഉദ്ഭവിച്ചു എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. റഷ്യ, ചൈന, ഭാരതം, അഫ്നാനിസ്ഥാന്‍ എന്നിവര്‍ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. പക്ഷെ ആധുനിക ചെസില്‍ ഇന്ത്യയ്‌ക്ക് മേല്‍വിലാസമുണ്ടാക്കിയത് ഗ്രാന്‍റ് മാസ്റ്റര്‍ പദവിയിലേക്ക് ഉയര്‍ന്ന വിശ്വനാഥന്‍ ആനന്ദാണ്. അദ്ദേഹം അഞ്ച് തവണ തുടര്‍ച്ചയായി ലോകചാമ്പ്യനായി. പിന്നീട് മാഗ്നസ് കാള്‍സന്‍ അദ്ദേഹത്തിന്റെ മേധാവിത്വത്തെ ഇല്ലാതാക്കി. ഇന്ന് വെസ്റ്റ് ബ്രിഡ്ജ് ചെസ് അക്കാദമിയിലൂടെ വിശ്വനാഥന്‍ ആനന്ദ് നിരവധി ബാലതാരങ്ങളെ വളര്‍ത്തുന്നു. പ്രജ്ഞാനന്ദ, ഗുകേഷ്, വൈശാലി ഇവരെല്ലാം ആനന്ദിന്റെ ഉപദേശത്തിലൂടെ ആനന്ദിന്റെ അക്കാദമിയിലൂടെ വളരുന്ന കുട്ടികളാണ്. ആനന്ദ് ഇപ്പോള്‍ ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) വൈസ് പ്രസിഡന്‍റായിരിക്കുന്നതും ഇന്ത്യയ്‌ക്ക് നേട്ടം തന്നെ. കോവിഡിന് ശേഷം ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവാതിരുന്നപ്പോള്‍ മോദിയുടെ ഇന്ത്യയാണ് അത് സംഘടിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. 75 കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് അന്ന് വാഗ്ദാനം ചെയ്തത് മോദിയുടെ ഉപദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനാണ്. അത് ഭാരതത്തിന് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഏറെ പ്രശസ്തി ഉണ്ടാക്കിക്കൊടുത്തു.

 

Tags: PraggnanandhaaChessGukesh@DGukesh#candidates2024#CandidatesChess#Fidecandidateschess2024#FIDEcandidatesChaturanga
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)
Sports

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

India

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
India

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies