കളക്ഷൻ റെക്കോർഡുകൾ തകർത്ത് ബോക്സ് ഓഫീസിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം. വർഷങ്ങൾ നീണ്ട കാത്തിരുപ്പിനൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനമാണ് കാഴ്ചവച്ചത്. ആടുജീവിതം ഇപ്പോൾ 150 കോടി ക്ലബിൽ ഇടംനേടിയെന്ന സന്തോഷം പങ്കിടുകയാണ് നടൻ പൃഥ്വിരാജ്.
2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് 150 കോടി കടന്നിട്ടുള്ള മറ്റു മലയാളം ചിത്രങ്ങൾ. മാർച്ച് 28ന് റിലീസായ ആടുജീവിതം, വെറും 25 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. പ്രഥ്വിരാജ് തന്റെ ഓദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ നേട്ടം ആരാധകരുമായി പങ്കുവച്ചത്. ഇതിനു മുൻപ് ചിത്രം 100 കോടി നേടിയപ്പോഴും താരം പോസ്റ്റു പങ്കുവച്ചിരുന്നു.
226 കോടിക്കു മുകളിൽ കളക്ടുചെയ്ത മഞ്ഞുമ്മൽ ബോയ്സാണ് മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം. മഞ്ഞുമ്മൽ ബോയ്സിന്റെ യുകെ, അയര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കളക്ഷണ റെക്കോർഡുകൾ ആടുജീവിതം നേരത്തെ തന്നെ മറികടന്നിരുന്നു. 42 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ 8.7 കോടിയുടെ റെക്കോർഡാണ് വെറും 7 ദിവസംകൊണ്ട് ആടുജീവിതം മറികടന്നത്. 7.90 കോടി രൂപ കളക്ടുചെയ്ത ജൂഡ് ആന്റണി ചിത്രം 2018-ആണ് തൊട്ടുപിന്നിൽ.
16.5 കോടി രൂപയാണ്, ആദ്യ ദിനം ആഗോള ബോസ്ക് ഓഫീസ് കളക്ഷായി ചിത്രം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച തുടക്കമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: