Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആലപ്പുഴയില്‍ ത്രികോണപ്പോര് പ്രചാരണം ഉച്ചസ്ഥായിയില്‍

പൊതുജനത്തിന് വേണ്ടിയല്ല പ്രത്യേക വിഭാഗത്തിന്റെ അവകാശങ്ങല്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ പോരാടുന്നത് എന്ന പ്രതീതിയാണ് ഇടതു, വലതു പ്രചാരണങ്ങളില്‍. സംസ്ഥാന, കേന്ദ്രനേതാക്കള്‍ പ്രസംഗിക്കുന്നതും ഇതെ ശൈലിയിലാണ്. നാടിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതും വലതും തയ്യാറാകുന്നില്ല.

Janmabhumi Online by Janmabhumi Online
Apr 21, 2024, 05:10 pm IST
in Kerala, Alappuzha
ശോഭാസുരേന്ദ്രനെ ഓച്ചിറയില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു.

ശോഭാസുരേന്ദ്രനെ ഓച്ചിറയില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലായതോടെ പോരാട്ടം ഉച്ചസ്ഥായിയില്‍. മുന്നണികള്‍ ആവനാഴിയിലെ അവസാന അടവുകളും പയറ്റിത്തുടങ്ങി. വര്‍ഗീയത ആളിക്കത്തിക്കുകയാണ് ഇടതുവലതു മുന്നണികള്‍. പൊതുജനത്തിന് വേണ്ടിയല്ല പ്രത്യേക വിഭാഗത്തിന്റെ അവകാശങ്ങല്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ പോരാടുന്നത് എന്ന പ്രതീതിയാണ് ഇടതു, വലതു പ്രചാരണങ്ങളില്‍. സംസ്ഥാന, കേന്ദ്രനേതാക്കള്‍ പ്രസംഗിക്കുന്നതും ഇതെ ശൈലിയിലാണ്. നാടിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതും വലതും തയ്യാറാകുന്നില്ല.

വികസനം ചര്‍ച്ചയാകുന്നതിനെ ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ ഭയക്കുന്നു. വികസന രാഷ്‌ട്രീയം ചര്‍ച്ചയായാല്‍ തിരിച്ചടി ഉറപ്പാണെന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും അറിയാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ വികസനനേട്ടങ്ങളും ഇടതും വലതും ഒന്നിച്ചും, അല്ലാതെയും പതിറ്റാണ്ടുകള്‍ ഭരിച്ച കാലയളവിലെ വികസന രാഹിത്യവും ചര്‍ച്ചയായാല്‍ എന്‍ഡിഎയ്‌ക്ക് സ്വാഭാവികമായും മേല്‍ക്കൈ ലഭിക്കും.

അതിനാല്‍ നാടിന് പ്രയോജനമില്ലാത്ത പ്രചാരണ കോലാഹലങ്ങളിലൂടെ ജനശ്രദ്ധ മാറ്റാനാണ് ശ്രമം. യുപിഎ ഭരണകാലത്ത് ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം നാല് പേരാണ് കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. എ.കെ. ആന്റണി, വയലാര്‍ രവി ക്യാബിനറ്റ് മന്ത്രിമാരും കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് സഹമന്ത്രിമാരും ആയിരുന്നു. എന്നാല്‍ ഒരു വികസന പദ്ധതിയും ആലപ്പുഴയിലേക്ക് കൊണ്ടുവരാന്‍ നാലു മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല.

എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത്. പിന്നീട് കേന്ദ്രപദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടിവന്നു. ആലപ്പുഴ ബൈപ്പാസ്, പള്ളിപ്പുറം ഫുഡ്പാര്‍ക്ക്, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി മോദി ഗ്യാരന്റിയില്‍ യാഥാര്‍ത്ഥ്യമായ പദ്ധതികള്‍ നിരവധി. റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍, ദേശീയപാത വികസനം തുടങ്ങി അതിവേഗം നടപ്പാകുന്ന പദ്ധതികളും ഏറെ. ഈ സാഹചര്യത്തില്‍ ആലപ്പുഴയുടെ ശോഭയ്‌ക്ക് നരേന്ദ്രമോദിയുടെ ഗ്യാരന്റി എന്ന എന്‍ഡിഎയുടെ പ്രചാരണം ജനം ഏറ്റെടുത്തു കഴിഞ്ഞു.

ഇടതുവലതു പോരാട്ടങ്ങള്‍ക്കിടയില്‍ വെറും കാഴ്ചക്കാര്‍ എന്ന മുന്‍കാല രീതിയില്‍ നിന്ന് മാറി ആലപ്പുഴ അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ പോരിലായിക്കഴിഞ്ഞു, വിവിധ രാഷ്‌ട്രീയ, മത, സാമുദായിക നേതൃത്വങ്ങളും ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നു. വനിതാ വോട്ടര്‍മാരും ഇരുപതിനായിരത്തിലേറെ വരുന്ന പുതിയ വോട്ടര്‍മാരുമാകും ഇത്തവണ വിധി നിര്‍ണയിക്കുക. വികസന രാഷ്‌ട്രീയവും സ്ത്രീപക്ഷ നിലപാടുകളും ഉയര്‍ത്തുന്ന എന്‍ഡിഎയ്‌ക്ക് അതിനാല്‍ ശുഭ പ്രതീക്ഷ ഏയേറെയാണ്.

Tags: alappuzhaSobha SurendranLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ 21-ാം സാക്ഷിയാക്കി കുറ്റപത്രം

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Alappuzha

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ കുതിര വിരണ്ടോടി സ്‌കൂട്ടറുകളിലിടിച്ചു, യുവതിയും കുട്ടിയും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

ഹിമാചൽ പ്രദേശിൽ കാലവർഷം നാശം വിതയ്‌ക്കുന്നു ; 78 പേർ മരിച്ചു ; 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേൽ ഉന്നതതല സംഘം ഖത്തറിലേക്ക്

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies