ആലപ്പുഴ: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ അരൂരില്‍ ഡിജിറ്റല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ ഉറപ്പ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മന്നത്ത് പദ്മനാഭന് നല്‍കിയത് സമാനതകളില്ലാത്ത സംഭാവനയാണ്. നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുമ്പോള്‍ ഡിജിറ്റല്‍ പാര്ക്കിന് മന്നത്തു പദ്മനാഭന്റെ പേര് നല്‍കുക എത് കടമയാണ്. ആലപ്പുഴ ഇനി ഡിജിറ്റലാകാന്‍ പോകുകയാണ്.
ആലപ്പുഴയുടെ ചിരകാല സ്വപ്നമായ ദേശീയ ജലപാത വികസനം നടപ്പിലാക്കും എതാണ് മോദിയുടെ ഗ്യാരന്റി. കൊച്ചി-ആലപ്പുഴ-കായംകുളം-കൊല്ലം തീരദേശ കാര്‍ഗോ സര്‍വീസും അനുബന്ധ പോര്‍ട്ടുകളും നിര്‍മ്മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കിഴക്ക്-പടിഞ്ഞാറ് തീരങ്ങള്‍ ജലമാര്‍ഗം ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തും. അതിനായി 5,000 കോടി രൂപയുടെ സമഗ്ര വികസനമാണ് ആലപ്പുഴയ്ക്ക് കൈവരുന്നത്. ചരിത്രപരമായ ഈ ദൗത്യ നിര്‍വഹണത്തിനാണ് എന്‍ഡിഎ വോട്ട് അഭ്യര്ത്ഥിക്കുതെന്ന് ശോഭ പറഞ്ഞു.
100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, 10,000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്കാന് 150 കോടിയുടെ വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍, പ്ലസ് ടു പഠനശേഷം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 25,000 രൂപ സ്കോളര്‍ഷിപ്, ആലപ്പുഴയിലെ ഇസിഎച്ച്എസ് ക്ലിനിക് നവീകരണം, ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്കുന്ന മൂന്ന് ഗുരുദേവ ക്യാന്റീനുകള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, കയര്‍മേഖല വികസനം തുടങ്ങി ശോഭാസുരേന്ദ്രന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. പതിവ് വായ്ത്താരികളല്ല, വേറിട്ട, ചിന്ത, വേറിട്ട പദ്ധതികള്‍… ആലപ്പുഴയ്ക്ക് ഇത് മാറ്റത്തിന്റെ കാലമാണ്.
വോട്ടര്‍മാര്‍ ശോഭാസുരേന്ദ്രന്റെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും, ആധുനിക പദ്ധതികളും ഒത്തൊരുമിപ്പിച്ച് ആലപ്പുഴയുടെ വികസനം യാഥാര്‍ത്ഥ്യമാക്കുക എന്ന ശോഭയുടെ നിലപാട് ജനം ഏറ്റെടുക്കന്നു. ഇന്നലെ ഓച്ചിറയിലെ വിവിധ സ്വീകരണ പരിപാടികളില്‍ വന്‍ജനപങ്കാളിത്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: