പത്തനംതിട്ട: പൗരത്വ ഭേദഗതി വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസ് നിലപാട് ഉറപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കിയെന്ന വിചിത്രവാദവും പ്രിയങ്ക ഉന്നയിച്ചു.
അരാജകത്വഭരണം സംബന്ധിച്ച പിണറായി -രാഹുല്‍ ഗാന്ധി പോരിന് മറുപടിയും പ്രിയങ്ക പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി രാഹുലിനെ ലക്ഷ്യംവയ്‌ക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോണ്‍ഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ലൈഫ് മിഷന്‍ മുതല്‍ സ്വര്‍ണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീസുരക്ഷയില്ല. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണെന്നും പ്രിയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: