മലപ്പുറം: ജനകീയ ഉത്സവമായ തൃശ്ശൂര്‍ പൂരം ബാരിക്കേഡുകള്‍ വച്ച് പോലീസ് തടയാന്‍ ശ്രമിച്ചത് മതസ്വാതന്ത്ര്യത്തിനേറ്റ കനത്ത ആഘാതവും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനവുമാണെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മലപ്പുറം പ്രസ്ക്ലബില്‍ എന്‍ഡിഎ മലപ്പുറം ലോക്സഭാമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളത്ത് വേണ്ടെന്ന് വെക്കേണ്ടിവന്നു. പൂലര്‍ച്ചെ മൂന്നിന് നടത്തേണ്ട വെടിക്കെട്ട് നടത്താനായില്ല. ഇതെല്ലാം സര്‍ക്കാരിന്റെയും പോലീസിന്റെയും അനാവശ്യ ഇടപെടല്‍ മൂലം ഉണ്ടായതാണ്. പോലീസ് ഇടപെടല്‍ ജനങ്ങള്‍ക്കും ഭക്തര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി. പൂരത്തെ വികലമാക്കാനും പരാജയപ്പെടുത്താനും
കുറച്ചുനാളുകളായി സര്‍ക്കാര്‍ അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയാണ്. ഇടത് സര്‍ക്കാര്‍ ജനങ്ങളുടെയും ഭക്തരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനമനസുകളില്‍ വേദന ഉണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നത് ശരിയല്ല. ആഘോഷങ്ങള്‍ നന്നായി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടിയിരുന്നത്. പൂരത്തിന്റെ തുടക്കക്കാലം മുതല്‍ ഉപാധികള്‍ മുന്നോട്ട് വച്ചും തടസവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഒരു മതത്തിന്റെയും ആചാരത്തിലും അനുഷ്ഠാനത്തിലും ഒരു മതേതരസര്‍ക്കാരും ഇടപെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ അന്യായമായി കൈയടക്കിവച്ചിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതസ്ഥാപനങ്ങള്‍ അതത് മതസ്തര്‍ ഭരിക്കട്ടെ എന്ന് തീരുമാനിക്കണം. അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും സര്‍ക്കാര്‍ അന്യായമായി ഇടപെടുന്നത് അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: