പാലക്കാട്: തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളോട് അനുകൂല നിലപാടെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുവാന് ആള് ഇന്ത്യ വീരശൈവ സഭം സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
സംസ്ഥാന ജന.സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. മുരുകന് അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ആര്. രവി മുഖ്യപ്രഭാഷണം നടത്തി. ഉപവിഭാഗങ്ങളെ കേന്ദ്ര പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുക, വീരശൈവര്‍ക്ക് ബോര്‍ഡ്, കോര്‍പറേഷനില്‍ പ്രാതിനിധ്യം നല്‍കുക, സംവരണ തോത് പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ആചാര്യന് ബസവേശ്വരന്റെ പേരില്‍ സാംസ്കാരിക നിലയം സ്ഥാപിക്കുക, പരമ്പരാഗത കുടില്‍ വ്യവസായത്തിന്, കുല തൊഴിലുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ആര്. രമേഷ് ബാബു, പി. സുബ്രഹ്മണ്യന് വല്ലങ്ങി, ആര്. രവി കഞ്ചിക്കോട്, കെ. പഴനിയാണ്ടി, എ. സംഗീത, എം. സൗമ്യ, വിനോദ്, പ്രിയ തിരുവനന്തപുരം, ടി.എസ്. ആലപ്പുഴ, സത്യന് കണ്ണങ്കര, കെ. രാജീവ് കോട്ടയം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആര്. രവി മുടപ്പല്ലൂര്‍ (പ്രസി), സി. മുരുകന് (വര്‍ക്കി. പ്രസി), കെ. രമേഷ് ബാബു (വൈ. പ്രസി), കെ. ഗോകുല്‍ദാസ് (സംസ്ഥാന ജന. സെക്ര), വി.പി. കറുപ്പന്, ആര്. രവി കഞ്ചിക്കോട് (സെക്ര), എന്‍. കുട്ടന് കണ്ണാടി (ട്രഷ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: