കല്‍പ്പറ്റ: സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ വനംവകുപ്പ് അധികൃതരെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഒത്താശയോടെയാണ് മരം മുറി നടന്നതെന്ന് ഫോറസ്റ്റ് വിജിലന്‍സ് ആന്റ് ഇന്റലിജന്‍സിന്റെ ചുമതലയുള്ള ഡോ.എല്‍.ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സുഗന്ധഗിരിയില്‍ താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ 107 മരങ്ങള്‍ മുറിച്ചുകടത്തുകയായിരുന്നു. ഡിഎഫ്ഒ ഷജ്ന ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉളളത്.
മുറിച്ച മരം കൊണ്ടുപോകാനായി ഉദ്യോഗസ്ഥര്‍ അനധികൃതമായി പാസ് നല്കി. പാസില്‍ സര്‍ക്കാര്‍ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീല്‍ഡ് പരിശോധന നടത്തിയില്ല. ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായി എന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: