Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

”ലൗജിഹാദിന് വേണ്ടി ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെ”; കര്‍ണാടക സര്‍ക്കാരിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

വി.വി. ആതിരbyവി.വി. ആതിര
Apr 20, 2024, 10:19 pm IST
inIndia
ഇന്‍സെറ്റില്‍ പ്രതി ഫയാസ് ഖൊഡു നായിക്

ഇന്‍സെറ്റില്‍ പ്രതി ഫയാസ് ഖൊഡു നായിക്

ബെംഗളൂരു: മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിനെ (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലവ് ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാര്‍ത്ഥിസംഘടനയായ എബിവിപി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

സംസ്ഥാനത്തെ ക്രമസമാധനം തകര്‍ക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നല്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയും ബിജെപി ധാര്‍വാഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്‌ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നിരജ്ഞന്‍ ഹിരെമത്തും രംഗത്തെത്തി. തന്റെ മകളെ ഫയാസ് ലൗ ജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവം ലൗ ജിഹാദല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് പിതാവിന്റെ ഈ ഗുരുതര ആരോപണം. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രതി അവളെ 7-8 തവണ കുത്തിയതായി പിതാവ് പറഞ്ഞു. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്?-നിരഞ്ജന്‍ ഹിരേമത്ത് ചോദിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വിവിധ കേസുകള്‍ കാണുന്നു, അവരുടെ ക്രൂരത വര്‍ദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കള്‍ വഴിതെറ്റുന്നത്? ഇത് പറയാന്‍ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം.

മാതാപിതാക്കള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുന്ന പല കേസുകളും ഞാന്‍ കണ്ടിട്ടുണ്ട്, ലൗ ജിഹാദ് വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, നിരഞ്ജന്‍ പറഞ്ഞു. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്കരുതെന്നും ഒരുതരത്തിലും സഹായം നല്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൗ ജിഹാദ് കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും പിതാവ് കോടതിയോടും ബാര്‍ അസോസിയേഷനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഇതുവരെ പ്രതികളായ നാല് പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണം. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്? ലൗ ജിഹാദിന് വേണ്ടി അവര്‍ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെയാണ്. ഇവനെ എത്രയും വേഗം നേരിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്നും ഹിരേമത്ത് പറഞ്ഞു.

ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി വിട്ടുനിന്നപ്പോള്‍ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

എന്നാല്‍ കൊലപാതകം ലവ് ജിഹാദിന്റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ നിലപാടാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുന്നത്. കുറച്ചുനാളുകളായി മകളെ അപകടപ്പെടുത്താന്‍ അക്രമിസംഘം തയാറെടുക്കുകയായിരുന്നെന്നും ഹിരെമത്ത് പറഞ്ഞു. ഇതിനിടെ, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വലിയ പ്രതിഷേധങ്ങള്‍ ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും നടക്കുന്നുണ്ട്.

Tags: Prahlad JoshiLove JihadKarnataka News
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.