ലക്നൗ: പാകിസ്ഥാന് പട്ടിണിയുമായി പോരാടുമ്പോള്‍, ഭാരതത്തില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീണ്ടും ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുകയാണ്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ലെ വിഭജനത്തിന് ശേഷം 2224 കോടി ജനസംഖ്യയുള്ള പാകിസ്ഥാന് ഇന്ന് പട്ടിണിയിലാണ്. മറുവശത്ത് ഇന്ത്യയാണ് ഉള്ളത്. ഇവിടെ 80 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണിത്. ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തെ 80 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: