ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും പണമൊഴുക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ആയിരം കോടിയിലധികം രൂപ കോയമ്പത്തൂരില്‍ മാത്രം ഒഴുക്കിയെന്ന് അദ്ദേഹം ആരോപിച്ചു. കരൂരിലെ ഉതുപട്ടിയില് വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്നാണ് അവര്‍ ആരോപിക്കുന്നത്. ഒരാള്‍ക്കെങ്കിലും അങ്ങനെ പണം നല്‍കിയെന്ന് തെളിയിച്ചാല്‍ അന്ന് ഞാന്‍ രാഷ്ട്രീയം വിടും. ആദര്‍ശമാണ് ബിജെപിയുടെ രാഷ്ട്രീയം. എന്നാല്‍ അവര്‍ പണമൊഴുക്കിയിട്ടുണ്ട്. ഡിഎംകെ കരുതുന്നത് പണം കൊടുത്ത് വോട്ടര്‍മാരെ വിലയ്ക്കെടുക്കാമെന്നാണ്. എഐഎഡിഎംകെയും അതേ വള്ളത്തിലാണ് യാത്ര ചെയ്യുന്നത്. കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന രണ്ട് മൂന്ന് ദിവസം ഉദ്യോഗസ്ഥര്‍ കണ്ണടച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ തുടര്‍ച്ചയായി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല, അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട് ചരിത്രപരമായ മാറ്റത്തിന് ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും. കഴിഞ്ഞ പത്ത് വര്‍ഷത്തെ ബിജെപി ഭരണം ജനങ്ങളുടെ മുന്നിലുണ്ട്, അദ്ദേഹം പറഞ്ഞു. ഡിഎംകെ. നേതാവ് ഗണപതി പി. രാജ്കുമാറും എഐഎഡിഎംകെയുടെ സിംഗയ് രാമചന്ദ്രനുമാണ് കോയമ്പത്തൂരില്‍ അണ്ണാമലൈയുടെ എതിര് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: