ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളില്‍ താറാവുകളെ കൊന്നു മറവുചെയ്യുന്നത് പൂര്‍ത്തിയായി. ചെറുതന വാര്‍ഡ് മൂന്ന്, എടത്വ വാര്‍ഡ് ഒന്നിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 17,280 താറാവുകളെയാണ് കൊന്നു മറവ് ചെയ്തത്.
എടത്വയില്‍ 5,355 താറാവുകളെ കൊന്നു മറവ് ചെയ്തപ്പോള്‍ ചെറുതനയില്‍ 11,925 താറാവുകളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുക. കത്തിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ് പ്രത്യേക സംഘമെത്തി നാളെ അണുനശീകരണവും കോമ്പിങ്ങും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: