ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും മാത്രം വോട്ട് ചെയ്ത് ജയിപ്പിക്കുന്ന മലയാളികള്‍ മാറി ചിന്തിക്കണമെന്ന് മുന്‍ എംപിയും ചലച്ചിത്ര താരവുമായ സുമലത അഭിപ്രായപ്പെട്ടു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് അറിയുന്നു. എന്റെ ചലച്ചിത്ര ജീവിതത്തിന്റെ പ്രധാന ഭൂമികയായ കേരളം പാപ്പരായിക്കൂടാ. പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ അക്കാര്യംകൂടി വോട്ടര്‍മാര്‍ ചിന്തിക്കണമെന്നും സുമലത പറഞ്ഞു. ബാംഗ്ലൂരില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ സജീവമാണ് സുമലത. കഴിഞ്ഞ തവണ മാണ്ഡ്യയില്നിന്ന് സ്വതന്ത്രയായി ലോക്സഭയിലെത്തിയ ഇവര്‍ ഇക്കുറി മത്സരിക്കുന്നില്ല. എംപി എന്ന നിലയില്‍ മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും അതിനാലാണ് ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതെന്നും സുമലത പറയുന്നു
തൂവാനത്തുമ്പികള്‍, ന്യൂഡല്‍ഹി എന്നിവ അടക്കമുള്ള സിനിമകളിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ സുമലതയെന്ന നടി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വലിയ ശ്രദ്ധാകേന്ദ്രമാണ്. കന്നഡ ചലച്ചിത്രതാരവും മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുവട്ടം മന്ത്രിയുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. അംബരീഷിന്റെ പിന്തുടര്ച്ചക്കാരിയായിട്ടും കോണ്‍ഗ്രസ് സുമലയ്ക്ക് സീറ്റ് നല്‍കിയില്ല. തുടര്‍ന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കുകയും ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: