സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം അടുക്കള പാത്രങ്ങള്‍ക്കെല്ലാം ഐഎസ്ഐ മുദ്ര നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടി നല്കി. ഇവ കൂടാതെ 11 ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൂടി ഐഎസ്ഐ മുദ്ര ഇല്ലാതെ അടുത്ത സെപ്റ്റംബറിനു ശേഷം വില്‍പ്പന നടത്തുന്നത് ബ്യൂറോ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് വിലക്കി.
ഫാന്‍, എയര്‍ കൂളര്‍, വാഷിംഗ് മെഷീന്, ഹെയര്‍ ട്രിമ്മര്‍, ഡിസ്പെന്‍സിങ് ഉപകരണങ്ങള്‍, വെല്‍ഡിങ് ഉപകരണങ്ങള്‍, ഡ്രില്ലിംഗ് ഉപകരണങ്ങള്‍, വാട്ടര്‍ മീറ്റര്‍, ഗാര്‍ഹിക വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് ഐഎസ്ഐ മുദ്ര നിര്‍ബന്ധമാക്കുന്നത്. വിപണിയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇതില്ലാതെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് ബ്യൂറോ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചത്. ആസ്ബസ്റ്റോസ് സിമന്റ് ഫിറ്റിംഗ്, സിമന്റ് ഷീറ്റ് എന്നിവയ്ക്കും സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: