Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവതാരങ്ങള്‍ക്ക് അനുയോജ്യമായ രൂപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 05:55 pm IST
in Samskriti

ഭഗവാന്റെ ആദ്യാവതാരം ബ്രഹ്മാവിന്റെ നാസാരന്ധ്രത്തില്‍ നിന്ന് സ്വയംഭൂവായി, അംഗുഷ്ഠമാത്രശരീരിയായി, അവിടെ സന്നിഹിതരായിരുന്ന മരീച്യാദി പ്രജാപതികളേയും സപത്‌നീകനായ സ്വായംഭുവമനുവിനേയും സ്വയം ബ്രഹ്മാവിനെ തന്നെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടായിരുന്നു. ലോകത്ത് ആദ്യമായി ജനിച്ച ആ മനു, തന്റെ പിതാവിന് ഹിതം അനുവര്‍ത്തിക്കുന്നതിനുവേണ്ടി മാനവസൃഷ്ടി പുരോഗമിപ്പിക്കാന്‍ ആഗ്രഹിച്ചപ്പോള്‍, ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നവര്‍ക്കു നിവസിക്കാന്‍ ഇടം വേണമല്ലോ, എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിനെ ഉലച്ചു. ഈ പ്രശ്‌നം ബ്രഹ്മാവിന്റെ സമക്ഷം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹവും ചിന്താതുരനായി; കാരണം അഖിലചരാചരങ്ങളുടേയും വാസസ്ഥലമായിരുന്ന ഭൂമി, അപാരവും അനന്തവുമായ പ്രളയജലത്തില്‍ മുങ്ങി ആര്‍ക്കും ഒരെത്തും പിടിയും കൊടുക്കാതെ രസാതലത്തിലെങ്ങോ മറഞ്ഞുപോയിരുന്ന സമയമായിരുന്നു അന്ന്. ഇതിന് എന്തു പോംവഴി അദ്ദേഹം ചിന്തിച്ചു: പൃഥിയെ എങ്ങനെ ഉദ്ധരിക്കും? ‘യാതൊരാളുടെ സങ്കല്പം കൊണ്ടുതന്നെയാണോ താന്‍ ജനിച്ചത്, ആ സര്‍വശക്തിമാനായ ഭഗവാന്‍ ശ്രീഹരി തന്നെ എന്റെ സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിക്കട്ടെ’ എന്ന പ്രാര്‍ത്ഥനയോടെ ഭഗവാനെ സ്മരിച്ചപ്പോള്‍ തന്നെയായിരുന്നു. തദീയ നാസാരന്ധ്രത്തില്‍ നിന്നുള്ള വരാഹതോകത്തിന്റെ ഉത്പതനം.

ആ വരാഹശിശു ബ്രഹ്മാദികളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ക്ഷണത്തില്‍ പര്‍വതാകാരനായ ഗജേന്ദ്രനെപ്പോലെ വളര്‍ന്നു. സത്യലോകത്തിലും തപോലോകത്തിലും ജനലോകത്തിലും വസിക്കുന്ന മുനിമാരെ കൂടി ആശ്ചര്യപ്പെടുത്തിക്കൊണ്ടു ആ വരാഹരൂപി തെരുതെരെ ഗര്‍ജിച്ചുകൊണ്ടു സര്‍വത്ര നിറഞ്ഞു നില്ക്കുന്ന അപാര ജലരാശിയെ ഇളക്കിമറിച്ചുകൊണ്ട് അതിലേക്കിറങ്ങുകയും ക്ഷണകാലംകൊണ്ട് മുഴുകി അപ്രത്യക്ഷനാവുകയും ചെയ്തു. അനന്തരം അത്യന്തം വിസ്താരമേറിയ തന്റെ നാസിക കൊണ്ട് മണം പിടിച്ചു ഭൂമി താണുപോയ വഴി തിരിച്ചറിഞ്ഞ് സ്വയം യാജ്ഞാംഗനെങ്കിലും മഹാവരാഹമായി വ്യാജരൂപമെടുത്തിട്ടുള്ള ഭഗവാന്‍ ആ വഴിത്താരയില്‍ക്കൂടി മുന്നോട്ടുപോയി.

ഇവിടെ ശ്രീമദ് ഭാഗവതത്തില്‍ ഇങ്ങനെ വ്യക്തമായിരിക്കുന്നു:

‘ഘ്രാണേന പൃഥ്യാഃ പദവീം വിജിഘ്രന്‍
ക്രോഡാപദേശഃ സ്വയമദ്ധ്വരാംഗഃ’

ജന്തുലോകത്തില്‍ ഏറ്റവും ഘ്രാണശക്തിയുള്ളത് വരാഹത്തിനാണ്. ഭഗവദവതാരങ്ങളൊക്കെയും ലൗകികദൃഷ്ടിയില്‍ ഏറ്റവും അനുയോജ്യമായ രൂപമെടുത്തുകൊണ്ടാണ് വെള്ളത്തില്‍ ബഹുദൂരം സഞ്ചരിക്കാന്‍ പറ്റിയ രൂപത്തിലാണ് ഭഗവാന്റെ മത്സ്യാവതാരം. ഈ (സപ്തമ) മന്വന്തരത്തിലെ വൈവസ്വതമനുവാകേണ്ട പുണ്യശ്ലോകനായ സത്യവ്രത രാജാവിനെ സപ്തര്‍ഷികളോടും സൃഷ്ടി ബീജങ്ങളോടും കൂടി തന്റെ ഒറ്റക്കൊമ്പില്‍ ബന്ധിച്ച തോണിയില്‍ പ്രളയജലത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ട് ഉന്നതമായ ഹിമാലയത്തില്‍ എത്തിക്കുവാനും വേദങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോയിരുന്ന ഹയഗ്രീവനെന്ന അസുരനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടടുത്ത് ബ്രഹ്മാവിനെ തിരികെ ഏല്‍പ്പിക്കുവാനുമായിരുന്നല്ലോ ഭഗവാന്‍ മത്സ്യമായി രൂപമെടുത്തത്. ദേവന്മാര്‍ക്കു വേണ്ടി അമൃത് എടുക്കുന്നതിനായി ക്ഷീരസമുദ്രം കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ മഥനിയായി ഉപയോഗിച്ചിരുന്ന മന്ദരഗിരിമഹാസമുദ്രത്തിലേക്ക്; പാശമായി ബന്ധിച്ചിരുന്ന വാസുകിയുടെ ബന്ധനത്തില്‍ നിന്ന് അഴിഞ്ഞ് ഊര്‍ന്നു തുടങ്ങിയപ്പോള്‍, വിണ്ടുകീറുകയോ ചെയ്യാത്ത കട്ടി പുറംചട്ടയുള്ള മഹാകച്ഛപമായി വന്ന് മന്ദരപര്‍വതത്തെ ഉയര്‍ത്തി ബന്ധനത്തില്‍ ഉറപ്പിച്ചു നിര്‍ത്താനായിരുന്നല്ലോ കൂര്‍മ്മാവതാരം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജീവിയാലേ താന്‍ വധിക്കപ്പെടാവൂ, എന്നു ബ്രഹ്മാവിനോടു വരം വാങ്ങിയ ഹിരണ്യകശിപുവിനെ വധിച്ച് തന്റെ ഭൃത്യനായ ബ്രഹ്മാവിന്റെ വാക്കും കൂടെത്തന്നെ ‘ഭഗവാന്‍ സര്‍വ്വത്ര’ ഉണ്ടെന്നു പറഞ്ഞ തന്റെ മറ്റൊരു ഭൃത്യനായ പ്രഹ്ലാദന്റെ വാക്കും സത്യങ്ങളാണെന്ന് (സത്യം വിധാതും നിജ ദൃത്യഭാഷിതം) സ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നല്ലോ ഭഗവാന്റെ നരസിംഹാവതാരം. നൂറു വര്‍ഷത്തേക്ക് ഇന്ദ്രനായിരുന്ന് വിശ്വഭരണം നടത്താന്‍ ‘ധര്‍മ്മ’ മെന്ന വിശ്വഭരണഘടനവ്യവസ്ഥയാല്‍ അധികാരപ്പെടുത്തപ്പെട്ടതും ശതക്രതുത്വം കൊണ്ട് തനിക്ക് അവകാശപ്പെട്ടതുമായ ഇന്ദ്രപദവിയിലിരിക്കുന്ന വ്യക്തിയെ കേവലം ബലം കൊണ്ട് പിടിച്ചുമാറ്റി ആ പദവി സ്വയം ഏറ്റെടുത്ത മഹാബലിയുടെ പ്രവൃത്തി ധര്‍മ്മ നീതിക്ക് നിരക്കുന്നതായിരുന്നില്ല. എന്നാല്‍ മറ്റുതരത്തിലെല്ലാം ധര്‍മ്മിഷ്ഠനായിരുന്നു, മഹാബലി. തന്നിമിത്തം ഇന്ദ്രപദവി സ്വയം ഏറ്റെടുത്തു, എന്ന കുറ്റത്തിന് മഹാബലിയെ (ധര്‍മ്മലംഘനത്തിന്) താല്‍ക്കാലികമായി ശിക്ഷിച്ചശേഷം സ്വര്‍ഗ്ഗികള്‍ക്കു പ്രാര്‍ത്ഥ്യമായ അഥവാ അഭികാമ്യമായ സുതലത്തിലേക്ക് അയച്ച് സ്വതവേ പുണ്യ കീര്‍ത്തിയായിരുന്ന മഹാബലിയുടെ ഇന്ദ്രപദവിക്കുള്ള അഭിവാഞ്ഛ നിവര്‍ത്തിപ്പിക്കുന്നതിനും വേണ്ടിയായിരുന്നല്ലോ ഭഗവാന്റെ വാമനാവതാരം. അവിടെ യുദ്ധത്തിനും ഹിംസയ്‌ക്കും ഒന്നും ആവശ്യമി ല്ലാത്ത നിലയ്‌ക്കും, ആത്യന്തികമായ ആത്മത്യാഗത്തോളം എത്തി നില്ക്കുന്ന മഹാബലിയുടെ ദാനശീലവും ത്യാഗപരതയും ലോകത്തിനുമുമ്പില്‍ വിളംബരം ചെയ്യണമെന്നും ഉദ്ദേശിച്ചായിരുന്നല്ലോ ഭഗവാന്‍ വടുവേഷം ധരിച്ച ഛദ്മബാലകനായി അവതരിച്ചത്. ഇതേ പോലെ മറ്റു അവതാരങ്ങള്‍ക്കും ഭഗവാന്‍ ഏറ്റവും പറ്റിയ രൂപങ്ങളാണല്ലോ എടുക്കാറുള്ളത്.
(തുടരും)

(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘ തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍’ എന്ന അധ്യായത്തില്‍ നിന്ന്)

Tags: HinduismProf. K K Krishnan NampoothiriHindu Dharma Swarupaഹിന്ദുധര്‍മസ്വരൂപംAppropriate FormsAvatars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.