Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിചയസമ്പന്നതയില്‍ റഷ്യയുടെ നെപോമ് നിഷി കുതിക്കുന്നു; ഗുകേഷ് രണ്ടാസ്ഥാനത്തേക്ക്; പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി

അവിടെയാണ് ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രജ്ഞാനന്ദ(18 വയസ്സ്), ഡി. ഗുകേഷ്(17 വയസ്സ്), വിദിത് ഗുജറാത്തി(22 വയസ്സ്) എന്നിവരില്‍ നിന്നും റഷ്യന്‍ താരം ഇയാന്‍ നെപോമ് നിഷി(33 വയസ്സ്), യുഎസ് താരങ്ങളായ ഫാബിയാനോ കരുവാന(31 വയസ്സ്), ഹികാരു നകാമുറ(36 വയസ്സ്) എന്നിവര്‍ വ്യത്യസ്തരാകുന്നത്.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Apr 18, 2024, 12:11 pm IST
in Sports
കളിയില്‍ റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയോട് തോറ്റ ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയുടെ പ്രതികരണം (ഇടത്ത്) ഈ തോല്‍വിയോടെ വിദിതിന് വിജയസാധ്യതയില്ലാതായി. ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇയാന്‍ നെപോമ് നിഷി (വലത്ത്)

കളിയില്‍ റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയോട് തോറ്റ ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയുടെ പ്രതികരണം (ഇടത്ത്) ഈ തോല്‍വിയോടെ വിദിതിന് വിജയസാധ്യതയില്ലാതായി. ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇയാന്‍ നെപോമ് നിഷി (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ടൊറന്‍റോ: ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍ ഒരു ചെസ് കളിക്കാരനെ വ്യത്യസ്തനാക്കുന്നത് അയാളുടെ പരിചയസമ്പന്നതയാണ്. സമ്മര്‍ദ്ദങ്ങള്‍ പിരിമുറുകുന്ന അവസാന റൗണ്ടുകളില്‍ പ്രശാന്തമായി കരുക്കള്‍ നീക്കാന്‍ കഴിയുക, ടൈം ക്ലോക്കില്‍ സമയം കൃത്യമായി നിലനിര്‍ത്താന്‍ കഴിയുക, മനസ്ലില്‍ നിനച്ചതെന്തോ, അത് സമനിലയോ ജയമോ ഏതുമാകട്ടെ, കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുക- ഇതെല്ലാം ഒരു കളിക്കാരന്‍ പരിചയസമ്പന്നതകൊണ്ട് മാത്രം സ്വായത്തമാക്കുന്ന കഴിവുകളാണ്. അവിടെയാണ് ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രജ്ഞാനന്ദ(18 വയസ്സ്), ഡി. ഗുകേഷ്(17 വയസ്സ്), വിദിത് ഗുജറാത്തി(22 വയസ്സ്) എന്നിവരില്‍ നിന്നും റഷ്യന്‍ താരം ഇയാന്‍ നെപോമ് നിഷി(33 വയസ്സ്), യുഎസ് താരങ്ങളായ ഫാബിയാനോ കരുവാന(31 വയസ്സ്), ഹികാരു നകാമുറ(36 വയസ്സ്) എന്നിവര്‍ വ്യത്യസ്തരാകുന്നത്. കാനഡയിലെ ടൊറന്‍റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സ് ചെസില്‍ അവസാന റൗണ്ടുകളില്‍ കാണുന്നത് പരിചയസമ്പന്നത നല്‍കുന്ന ഉരുക്കിന്റെ നിശ്ചയദാര്‍ഡ്യം വെന്നിക്കൊടി പാറിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് നിര്‍ണ്ണായകമായ 11ാം റൗണ്ടില്‍ ഇയാന്‍ നെപോമ് നിഷിയ്‌ക്ക് ഇന്ത്യയുടെ വിദിത് ഗുജറാത്തിയുടെ മേല്‍ വിജയം കൊയ്യാനായത്.

ഈ ടൂര്‍ണ്ണമെന്‍റില്‍ ഹികാരു നകാമുറയെ രണ്ട് വട്ടം തോല്‍പിച്ച വിദിത് ഗുജറാത്തിക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വിജയസാധ്യത നിലനിര്‍ത്താന്‍ 11ാം റൗണ്ടിലെ ജയം അത്യാവശ്യമായിരുന്നു. പക്ഷെ അത് ഇയാന്‍ നെപോമ് നിഷിയ്‌ക്കെതിരെ വിജയം നേടണമെന്നുള്ള അന്തസംഘര്‍ഷത്താല്‍ തോല്‍വിയായി മാറി. പെട്രോഫ് ഡിഫന്‍സില്‍ കളിച്ച വിദിത് ഗുജറാത്തിക്ക് 40ാം നീക്കത്തില്‍ വിജയസാധ്യതയുണ്ടായിരുന്നു. പക്ഷെ സമയക്കുറവ് കാരണം അദ്ദേഹത്തിന്റെ  മനസ്സില്‍ ആ വിജയക്കരുനീക്കം തെളിഞ്ഞു വന്നില്ല. ഇതാണ് കളിയുടെ സമ്മര്‍ദ്ദം എന്ന് പറയുന്നത്. ഓരോ നീക്കത്തിനും കൂടുതല്‍ സമയമെടുക്കുമ്പോള്‍ അവസാനഘട്ടമാകുമ്പോഴേക്കും ചിന്തിക്കാന്‍ മതിയായ സമയം കിട്ടാതെ മനസ് ചിതറും. അപ്പോള്‍ പലവുരു ഹൃദിസ്ഥമാക്കിയ നീക്കങ്ങളെല്ലാം മറക്കും. ഈ പിഴവാണ് വിദിത് ഗുജറാത്തി വരുത്തിയത്. തികഞ്ഞ ശാന്തതയോടെ, സമ്മര്‍ദ്ദങ്ങളെല്ലാം ഉള്ളിലൊതുക്കി കരുക്കള്‍ നീക്കിയ ഇയാന്‍ നെപോമ് നിഷിയെ വിജയം തുണച്ചു. ഈ വിജയത്തോടെ നെപോമ് നിഷി ഏഴ് പോയിന്‍റുകളോടെ ഒറ്റയ്‌ക്ക് ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

കാന്‍ഡിഡേറ്റ്സ് കിരീടം നേടി 2023ലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ്ങ് ലിറനെ നേരിടുന്ന കളിക്കാരനായി നെപോമ് നിഷി മാറുമോ? പക്ഷെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാന്‍ അടുത്ത മൂന്ന് റൗണ്ടുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. നിര്‍ണ്ണായകമായ 11ാം റൗണ്ടിലെ തോല്‍വിയോടെ വിദിത് ഗുജറാത്തി ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തായതുപോലെയാണ്. കിരീട സാധ്യതയില്ല. എങ്കിലും അടുത്ത മൂന്ന് റൗണ്ടുകളില്‍ കളിക്കാമെന്ന് മാത്രം. അതില്‍ ജയിച്ച് പോയിന്‍റ് നില ഉയര്‍ത്താമെന്ന് മാത്രം.

നെപോമ്നിഷി സാധാരണ കളിക്കാരനല്ല. 2021ലും 2022ലും കാന്‍ഡിഡേറ്റ്സ് ചാമ്പ്യനായ ആളാണ്. ഈ 2024ലെ കാന്‍ഡിഡേറ്റ്സില്‍ കൂടി ചാമ്പ്യനായാല്‍  കാന്‍ഡിഡേറ്റ്സ് കിരീടവിജയി എന്ന നിലയില്‍ ഹാട്രിക്ക് നേടുന്ന താരമായി അദ്ദേഹം മാറും. 2021ല്‍ കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ അദ്ദേഹം ലോകചെസ് ചാമ്പ്യന്‍ പട്ടത്തിന് ചലഞ്ച് ചെയ്തത് അന്നത്തെ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെയാണ്. പക്ഷെ നെപോമ് നിഷിയെ തോല്‍പിച്ച് കാള്‍സന്‍ ചാമ്പ്യനായി. 2022ലെ കാന്‍‍ഡിഡേറ്റ്സ് കിരീടം നേടിയ നെപോമ് നിഷി ലോകകിരീടത്തിന് വെല്ലുവിളിച്ചത് ചൈനയുടെ ഡിങ്ങ് ലിറനെയാണ്. 2023ല്‍ നടന്ന ഈ മത്സരത്തിലും നെപോമ് നിഷി പരാജിതനായി. ഡിങ് ലിറന്‍ ലോക ചാമ്പ്യനായി. ഇക്കുറിയും നെപോ മ് നിഷി കാന്‍ഡിഡേറ്റ്സ് കിരീടം നേടിയാല്‍ 2023തന്നെ ആവര്‍ത്തിക്കും. ലോക  ചെസ് ചാമ്പ്യന്‍ പദവിക്ക് നെപോമ് നിഷി വീണ്ടും ഡിങ്ങ് ലിറനുമായി 2024ല്‍ മാറ്റുരയ്‌ക്കേണ്ടി വരും..

പ്രജ്ഞാനന്ദയും വിദിത് ഗുജറാത്തിയെപ്പോലെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ 11ാം റൗണ്ടില്‍ യുഎസിന്റെ ഹികാരു നകാമുറയോട് പരാജയപ്പെട്ടു. വെളുത്ത കരുക്കള്‍ കൊണ്ട് കളിക്കാനുള്ള മുന്‍തൂക്കമുണ്ടായിട്ടും പ്രജ്ഞാനന്ദയ്‌ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പോയി. സമനിലയ്‌ക്കല്ലാതെ, വിജയത്തിന് വേണ്ടി അവസാനറൗണ്ടുകളില്‍ പൊരുതുമ്പോള്‍ സാധാരണ സംഭവിയ്‌ക്കുന്ന പിഴവ്. ഇതുകൊണ്ടാണ് ഇത്തരം കൂടുതല്‍ റൗണ്ടുകള്‍ കളിക്കേണ്ടി വരുന്ന ടൂര്‍ണ്ണമെന്‍റുകളില്‍സമ്മര്‍ദ്ദങ്ങള്‍ തീരെയില്ലാത്ത ആദ്യ റൗണ്ടുകളില്‍ വിജയം കൊയ്യണമെന്ന് പലരും ഉപദേശമായി പറഞ്ഞുകേള്‍ക്കാറുള്ളത്.  യുഎസ് താരം ഹികാരു നകാമുറയുമായി നടന്ന മത്സരത്തില്‍ പ്രജ്ഞാനന്ദ ചില പിഴവുകള്‍ വരുത്തി. വെള്ളക്കുരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ ക്വീന്‍സ് ഗാംബിറ്റിലാണ് കളി തുടങ്ങിയത്. പക്ഷെ മൂന്നാം നീക്കത്തില്‍ തന്നെ ഹികാരു നകാമുറ വിജയം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്നാണ് ചെസിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.. ക്വീന്‍സ് ഗാംബിറ്റിലെ ക്രോസ് വേരിയേഷനിലേക്ക് ഹികാരു നകാമുറ കളിയെ കൂട്ടിക്കൊണ്ടുപോയി. 18ാം നീക്കം വരെ ഇരുവരും സമനിലയുടെ വക്കത്തായിരുന്നു. എന്നാല്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രജ്ഞാനന്ദ നടത്തിയ അസാധാരണമായ 19ാം നീക്കം പിഴച്ചുപോയി. “ഞാന്‍ ജയിക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്. പക്ഷെ അത് വലിയ പിഴവായി മാറി”- പ്രജ്ഞാനന്ദ പറയുന്നു. 24ാം നീക്കത്തില്‍ പ്രജ്ഞാനന്ദ വീണ്ടും പിഴ വരുത്തി. “ഞാന്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല” എന്നാണ് ഈ നീക്കത്തെക്കുറിച്ച് പ്രജ്ഞാനന്ദ പ്രതികരിച്ചത്. അതെ, സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുത്താല്‍ വ്യക്തതയോടെ ചിന്തിക്കാന്‍ കഴിയാതിരിക്കുക ചെസ്സില്‍ സ്വാഭാവികമാണ്. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇനിയും പ്രജ്ഞാനന്ദയെപ്പോലെയുള്ളവര്‍ നിരവധി അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്‍റുകളില്‍ കളിച്ച് പഴകാനുണ്ട്. ഈ തോല്‍വിയോടെ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന പ്രജ്ഞാനന്ദ അഞ്ചര പോയിന്‍റോടെ നാലാം സ്ഥാനത്തേക്ക് തെറിച്ചു. ഒരൊറ്റ തോല്‍വി കൊണ്ട് അതുവരെ മുന്നിട്ടു നിന്നവര്‍ പിന്നിലേക്ക് വഴുതിപ്പോകുന്നതും സ്വാഭാവികം. ഹികാരു നകാമുറയാകട്ടെ മൂന്നാം സ്ഥാനത്ത് നിന്നും ആറര പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ചു തവണ യുഎസ് ചാമ്പ്യനായ ഹികാരു നകാമുറയ്‌ക്ക് വീണ്ടും പരിചയസമ്പന്നത വിജയത്തിലേക്ക് വഴികാട്ടിയെന്ന് പറയുന്നതാവും ശരി.

അതുവരെ ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്ത് നെപോമ് നിഷിയുമായി ചേര്‍ന്ന് നിന്നിരുന്ന ഗുകേഷ് 11ാം റൗണ്ടില്‍ ഫാബിയാനോ കരുവാനയുമായി സമനിലയില്‍ കുരുങ്ങിയതോടെ ആറര പോയിന്‍റോടെ ഹികാരു നകാമുറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയത്തിന് വേണ്ടിയാണ് ഗുകേഷ് കളിച്ചു തുടങ്ങിയത്. ക്വീന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗിലായിരുന്നു തുടക്കം. പലപ്പോഴും പരാജയപ്പെടുമെന്ന് തോന്നിച്ചിരുന്നുവെന്ന് ഫാബിയാനോ കരുവാന പറയുന്നു. “കളിയിലുടനീളം മോശം പൊസിഷനിലായിരുന്നു ഞാന്‍. പക്ഷെ ഒരു തോല്‍വിയോടെ എല്ലാം തുലച്ചുകളയണമെന്ന് ആഗ്രഹിച്ചില്ല. ഈ കളിയില്‍ തോറ്റാല്‍ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പാടെ പുറത്താകുമെന്ന ചിന്ത എപ്പോഴും ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ട് സമനിലയ്‌ക്ക് വേണ്ടി കളിച്ചു.”- ഫാബിയാനോ കരുവാന പറയുന്നു. ഇതാണ് പരിചയസമ്പന്നത ഒരു കളിക്കാരനെ വഴികാട്ടും എന്ന് പറയുന്നത്. സമനില നേടിയതോടെ ആറ് പോയിന്‍റ് നേടിയ കരുവാന മൂന്നാം സ്ഥാനത്തായി.

പുരുഷ ചെസ് താരങ്ങള്‍ക്ക് ഫിഡെ നല്‍കിയിട്ടുള്ള റേറ്റിംഗ്:

ഇപ്പോഴും ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ കിരീടം നേടാമെന്ന സാധ്യതയുണ്ട്. ഫാബിയാനോ കരുവാനയെ തള്ളിക്കളയാന്‍ കഴിയില്ല. കാരണം അത്രയ്‌ക്കുണ്ട് മനസാന്നിധ്യവും നൈപുണ്യവും. ഫിഡെയുടെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ ) റാങ്കിംഗ് നോക്കൂ. അഞ്ച് വട്ടം ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള താരമാണ്. ഫാബിയാനോ കരുവാനയുടെ റേറ്റിംഗ് 2803 ആണ്. മാഗ്നസ് കാള്‍സനേക്കാള്‍ 27 പോയിന്‍റ് മാത്രം കുറവ്. മാഗ്നസ് കാള്‍സന്റെ റേറ്റിംഗ് 2830 ആണ്. ഫാബിയാനോ കരുവാന 2018ലേ കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ താരമാണ്. അന്ന് ലോക ചെസ് ചാമ്പ്യന്‍ പട്ടത്തിന് മാഗ്നസ് കാള്‍സനുമായാണ് കരുവാന ഏറ്റുമുട്ടിയത്. ആദ്യ പന്ത്രണ്ട് റൗണ്ടുകളിലും കാള്‍സനെ സമനിലയില്‍ കുരുക്കി. ഒടുവില്‍ ടൈബ്രേക്കറിലാണ് മാഗ്നസ് കാള്‍സന് കരുവാനയെ തോല്‍പിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് ടൊറന്‍റോയിലെ കാന്‍ഡിഡേറ്റ്സില്‍ ഫാബിയാനോ കരുവാനയോ ഹികാരു നകാമുറയോ കിരീടം നേടുമെന്ന് മാഗ്നസ് കാള്‍സന്‍ പ്രവചിച്ചത്. അതില്‍ തെറ്റുപറയാനാവില്ല.

ഇപ്പോള്‍ ഇയാന്‍ നെപോമ് നിഷി, ഗുകേഷ്, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവര്‍ക്കാണ് വിജയസാധ്യത പ്രവചിക്കപ്പെടുന്നത്. പ്രജ്ഞാനന്ദയ്‌ക്കാണെങ്കില്‍ കിരീടത്തിലെത്തണമെങ്കില്‍ ഇനിയുള്ള മൂന്ന് കളികള്‍ ജയിക്കുകയും മറ്റുള്ളവരുടെ ജയപരാജയങ്ങളെ ആശ്രയിക്കുകയും വേണം.  ഇപ്പോഴത്തെ ഫോം വെച്ച് നോക്കിയാല്‍ അത് സംഭവിക്കുക ദുഷ്കരം

Tags: #praggnanandhaa #vaishali #chessgame#ViditGujarati#CandidatesChessGukesh#Candidates #chess#candidates2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)
India

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

ഗുകേഷ് , പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി (വലത്ത് നിന്നും ഇടത്തോട്ട്)
Sports

മാര്‍ച്ചിലെ ഫിഡെ റാങ്കിംഗില്‍ ലോക മൂന്നാം നമ്പര്‍ താരമായി ഗുകേഷ്; അര്‍ജുന്‍ എരിഗെയ്സി അഞ്ചും പ്രജ്ഞാനന്ദ എട്ടും സ്ഥാനത്ത്

Sports

ഗുകേഷിന് മോശം കാലം;ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ഗുകേഷിനെ ഹികാരു നകാമുറ തോല്‍പിച്ചു; മാഗ്നസ് കാള്‍സനും സെമിയില്‍ തോറ്റു; കെയ്മര്‍-കരുവാന ഫൈനല്‍

മറക്കാനാവാത്ത ചിത്രം- ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടം നേടിയ വിജയാഹ്ളാദത്തില്‍ ഇരിക്കുമ്പോള്‍ ദുഖം താങ്ങാനാവാതെ ഗുകേഷ്.
Kerala

ലോകചാമ്പ്യന്‍ പട്ടത്തിന്റെ ചൂടാറും മുന്‍പ് രണ്ട് ഉറ്റ സുഹൃത്തുക്കളില്‍ നിന്നും തോല്‍വിയുടെ കയ്പറി‌‌ഞ്ഞ് ഗുകേഷ്; വേദന താങ്ങാനാകാതെ ഗുകേഷ്

Sports

ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ആര് നേടും? പ്രജ്ഞാനന്ദയോ ഗുകേഷോ? കിരീടപ്പോരിന് പഴയ നന്‍പന്‍മാര്‍; ലോകചെസില്‍ ഇന്ത്യന്‍ വിളയാട്ടം

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies