Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

മാവോയിസ്റ്റ് ഭീകരതയ്‌ക്ക് കനത്ത പ്രഹരം

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Apr 18, 2024, 01:55 am IST
inMain Article

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഭടന്മാര്‍ ഇരുപത്തിയൊന്‍പത് മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചത് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നത്. മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്‌സും ബിഎസ്എഫും സംയുക്തമായി നടത്തിയ പട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ വനമേഖലയില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഭടന്മാര്‍ നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ക്ക് കനത്ത നാശം സംഭവിച്ചത്. സുരക്ഷാ സേന തലയ്‌ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലയിട്ട ശങ്കര്‍ റാവു എന്ന മാവോയിസ്റ്റ് ഭീകരനും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. എകെ 47 തോക്കുകളും റൈഫിളുകളും ഉള്‍പ്പെടെ വലിയ തോതിലുള്ള ആയുധശേഖരവും മാവോയിസ്റ്റുകളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ ജില്ലയില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് ഭീകരനെ വധിച്ചിരുന്നു. കാംഗറില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റു ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ ഇരുപത്തിയൊന്‍പത് മാവോയിസ്റ്റുകളെ വധിക്കാന്‍ കഴിഞ്ഞത് ക്രമസമാധാനം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ അലങ്കോലപ്പെടുത്തുകയെന്നത് മാവോയിസ്റ്റ് വിധ്വംസക പദ്ധതിയുടെ ഭാഗമാണ്. സമാധാനത്തിലല്ല, അക്രമത്തിലാണ് മാവോയിസ്റ്റുകള്‍ വിശ്വസിക്കുന്നത്. വോട്ടു ചെയ്യാന്‍ പോകരുതെന്ന് മാവോയിസ്റ്റുകള്‍ ജനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്.

മാവോയിസ്റ്റ് ഭീകരവാദത്തെ അമര്‍ച്ചചെയ്യുകയെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടയാണ്. നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷത്തിനിടെ മാവോയിസ്റ്റാക്രമങ്ങള്‍ 52 ശതമാനം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ഈ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 70 ശതമാനമായി കുറച്ചുകൊണ്ടുവരാനും കഴിഞ്ഞു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജില്ലകളുടെ എണ്ണം 96 ല്‍ നിന്ന് 45 ആയും, പോലീസ് സ്റ്റേഷനുകളുടെ എണ്ണം 495 ല്‍നിന്നു 176 ആയും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. മാവോയിസ്റ്റ് ഭീകരത രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമം വിജയിക്കുന്നു എന്നതിന് തെളിവാണിത്. മാവോയിസ്റ്റ് ഭീകരത രാജ്യത്ത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെങ്കിലും ഇതിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതിരിക്കുകയോ അതിന് ശ്രമിക്കാതിരിക്കുകയോ ചെയ്തത് സാഹചര്യം വഷളാക്കി. യുപിഎ ഭരണകാലത്ത് മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രിമന്‍മോഹന്‍ സിങ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാറുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സിനും പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന സോണിയ നിയന്ത്രിച്ചിരുന്ന ദേശീയ ഉപദേശക സമിതിയില്‍ അര്‍ബന്‍ നക്‌സലുകള്‍ പിടിമുറുക്കിയിരുന്നു. നേപ്പാളില്‍ മാവോയിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ അഭിവാദ്യമര്‍പ്പിക്കാന്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി ആ രാജ്യത്ത് പോയത് ആരും മറന്നിട്ടുണ്ടാവില്ലല്ലോ.

ഛത്തീസ്ഗഡില്‍ അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ഭൂപേശ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീകരരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഈ അന്തരീക്ഷത്തിന് മാറ്റം വന്നിരിക്കുകയാണ്. ഇതിനു തെളിവാണ് സുക്മ വനവാസി മേഖലയിലെ രാമക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്. ഇരുപത് വര്‍ഷം മുന്‍പ് മാവോയിസ്റ്റ് ഭീകരര്‍ അടച്ചുപൂട്ടിയ ക്ഷേത്രമാണിത്. സിആര്‍പിഎഫ് ജവാന്മാരുടെ പിന്തുണയോടെ ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരണകൂട ഭീകരതയ്‌ക്കും കോര്‍പ്പറേറ്റ് ചൂഷണത്തിനുമെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്നു പറയുന്ന മാവോയിസ്റ്റുകള്‍ കണ്ണില്‍ച്ചോരയില്ലാത്ത ഭീകരവാദികളാണ്. നിരപരാധികളെ കൊന്നൊടുക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. തങ്ങളുടെ സൈ്വര വിഹാരത്തിനും ആധിപത്യത്തിനും തടസ്സം നേരിടുമെന്നതിനാല്‍ വനവാസി മേഖലയില്‍ വികസനം വരുന്നതിനെ എതിര്‍ക്കുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. റോഡുകളും പാലങ്ങളുമൊക്കെ തകര്‍ത്ത് പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കി പാവപ്പെട്ട ജനങ്ങളെ ബന്ദികളാക്കി നിലനിര്‍ത്തുകയെന്നതാണ് ഇവരുടെ രീതി. ആയുധങ്ങള്‍ സംഭരിക്കുന്നതിനും അക്രമം പ്രവര്‍ത്തിക്കുന്നതിനും ചൈനയും മറ്റും മാവോയിസ്റ്റുകളെ സഹായിക്കുന്നുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് സമാന്തര ഭരണം നടത്തുകയെന്നതാണ് ഇവരുടെ പരിപാടി. ഒരുതരത്തിലും ഇത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അതിശക്തമായി അടിച്ചമര്‍ത്തുകതന്നെ വേണം.

 

Tags: national securityChattiisgarhNarendra Modi GovernmentMaoist terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Main Article

ദേശസുരക്ഷയും വിദേശ ഫണ്ടും

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.