ലണ്ടന്‍: വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളിന്റെ മുറ്റത്ത് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊരുതിയ വിദ്യാര്‍ത്ഥിക്ക് എതിരെ ബോധവല്‍ക്കരണം നടത്തിയ ഹെഡ് ടീച്ചര്‍ കാതറിന് ബീര്‍ബല്‍സിങ്ങിന് ബ്രിട്ടനില്‍ എങ്ങും കയ്യടി ഉയരുന്നു. കുടിയേറി എത്തിയ ഇസ്ലാം കുടിയേറ്റക്കാര്‍ നടത്തുന്ന മതാധിപത്യത്തിന് എതിരെ ഇറ്റലിയിലും ജര്‍മ്മനിയിലും നെതര്ലാന്റ്സിലും ഫ്രാന്‍സിലും എല്ലാം എതിര്‍പ്പ് ഉയരുന്നതുപോലെ ഇപ്പോള്‍ യുകെയിലും ഈ പ്രവണത ശക്തമാണ്. അതുകൊണ്ട് തന്നെയാണ് ഇസ്ലാം പ്രാര്‍ത്ഥന ആവശ്യത്തിനെതിരെ ശക്തമായി പോരാടിയ സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറിന് ബീര്‍ബല്‍സിങ്ങിന് പരക്കെ കയ്യടി ഉയരുന്നത്. ഈ വിവാദത്തോടെ ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ് ടീച്ചര്‍ എന്നാണ് കാതറീന് ബല്‍ബീര്‍ സിങ്ങ് വിശേഷിപ്പിക്കപ്പെടുന്നത്.
My statement regarding the verdict on our ban of prayer rituals at Michaela. pic.twitter.com/88UMC5UYXq
— Katharine Birbalsingh (@Miss_Snuffy) April 16, 2024
2023 മാര്‍ച്ചില്‍ വെംബ്ലിയിലെ മിഖേല സ്കൂളിന്റെ മുറ്റത്ത് 30 മുസ്ലിം കുട്ടികള്‍ ചേര്‍ന്ന് പ്രാര്‍ത്ഥന ആരംഭിച്ചിരുന്നു. ബ്ലേസര്‍ വിരിച്ച് മുട്ടുകുത്തി നിന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. നാലില്‍ അധികം പേര് സ്കൂള്‍ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കരുതെന്ന നിബന്ധന സ്കൂളില്‍ ഉള്ളപ്പോഴായിരുന്നു ഇത്. ഇതിനെതിരെ മുസ്ലിം കുട്ടികള്‍ക്കുള്ളില്‍ നിന്നും വരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ വഷളാവുന്നതിന് മുന്‍പ് ഈ പ്രാര്‍ത്ഥന നിരോധിച്ചത് സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറിന് ബീര്‍ബല്‍സിങ്ങ് തന്നെയാണ്.
പിന്നീടാണ് മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ മുസ്ലിം മതപ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലിം വിദ്യാര്‍ത്ഥി യുകെ ഹൈക്കോടതിയെ സമീപിച്ചത്. വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ ഇസ്ലാമിക മതപ്രാര്‍ത്ഥന അനുവദിക്കാതിരിക്കുന്നത് തങ്ങളുടെ മതത്തോട് ചെയ്യുന്ന വിവേചനമാണെന്നായിരുന്നു കുട്ടിയുടെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിക്കുകയായിരുന്നു. സ്കൂളില്‍ ചേരുന്ന സമയത്ത് സ്കൂളിലെ നിയമങ്ങള്‍ അനുസരിക്കാമെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചതാണെന്നും അതിന് ശേഷമാണ് ഇപ്പോള്‍ മതപ്രാര്‍ത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന സ്കൂളിന്റെ നയത്തിന് എതിരാവുമെന്നും യുകെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലിന്‍ഡന്‍ വിധിച്ചു. കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി സമയവും സ്ഥലവും ഒരുക്കി നല്‍കേണ്ട ബാധ്യത സ്കൂളിനില്ലെന്ന് 83 പേജുള്ള വിധിന്യായത്തില്‍ യുകെയിലെ ഹൈക്കോടതി വ്യക്തമാക്കി.
ഇത് എല്ലാ സ്കൂളുകളുടെയും വിജയമാണെന്ന് ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഹെഡ് ടീച്ചര്‍ കാതറിന് ബീര്‍ബല്‍സിങ്ങ് പ്രതികരിച്ചു. മിഖേല സ്കൂളിന്റെ നയങ്ങള്‍ ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ അവരുടെ മക്കളെ അങ്ങോട്ടേക്ക് പറഞ്ഞയക്കേണ്ടെന്നും കാതറിന് ബീര്‍ബല്‍സിങ്ങ് പറഞ്ഞു. ഒരു മാതാവിനോ കുട്ടിയ്ക്കോ സ്കൂളിലെ ഏതെങ്കിലും കാര്യം ഇഷ്ടമല്ലെന്ന് കരുതി അതിനനുസരിച്ച് സ്കൂളിലെ നയങ്ങള്‍ മാറ്റണമെന്ന് കരുതുന്നത് ശരിയല്ലെന്നും ഏതൊരു സ്കൂളിലും അത് സേവനം നല്കുന്ന വിദ്യാര്‍ത്ഥികളോട് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ടെന്നും കാതറിന് ബീര്‍ബല്‍സിങ്ങ് പറയുന്നു.
ചെറിയ ന്യൂനപക്ഷമായി വന്ന്, ഇപ്പോള്‍ ഈ സ്കൂളിലെ ആകെയുള്ള 700 പേരില്‍ പാതിയില്‍ അധികവും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. ചില സ്കൂളുകള്‍ ഇപ്പോള്‍ മുസ്ലിം പ്രാര്‍ത്ഥന അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം അനുമതി നല്കാന് നിയമപരമായി സ്കൂളുകള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നും കോടതി വിധിച്ചു. ഇതോടെ യുകെ സര്‍ക്കാര്‍ ഫണ്ട് നല്കുന്ന, മതപരമായ ചായ് വുകളില്ലാത്ത സ്കൂളുകള്‍ക്കെല്ലാം ഈ വിധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രചോദനമാകുമെന്ന് നിയമ, രാഷ്ട്രീയ, വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
അതേ സമയം, തനിക്ക് പ്രാര്‍ത്ഥനാസ്വാതന്ത്ര്യം അനുവദിക്കാത്ത സ്കൂളിന്റെയും കോടതിയുടെയും നടപടി ശരിയല്ലെന്ന് പരാതിയുമായി സമീപിച്ച മുസ്ലിം വിദ്യാര്‍ത്ഥി പറയുന്നു.
ഇസ്ലാമിക അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ബ്രിട്ടന് ഇപ്പോള്‍. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരടിക്കാന്‍ ബ്രിട്ടീഷ് പൗരത്വം വലിച്ചെറിഞ്ഞ് സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കേണ്ടതില്ലെന്ന് യുകെ കോടതി വിധിച്ചത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന എതിര്‍പ്പുകളുടെ സ്വഭാവം തന്നെയാണ് ഈ കോടതി വിധിയിലും പ്രതിഫലിക്കുന്നത്.
മിഖേല സ്കൂള്‍ സ്ഥാപിച്ച കാതറിന് ബീര്‍ബല്‍ സിങ്ങ്
വിദ്യാഭ്യാസപരിഷ്കരണപ്രവര്ത്തനങ്ങളില് മുഴുകുന്ന കാതറിന് ബീര്‍ബല്‍ സിങ്ങ് തന്നെ സ്ഥാപിച്ച സ്കൂളാണ് മിഖേല സ്കൂള്‍. ഇന്ത്യ-ഗയാന സ്വദേശികളായ ദമ്പതികളുടെ മകളായ കാതറിന് ബീര്‍ബല്‍ സിങ്ങ് ന്യൂസിലാന്റിലാണ് ജനിച്ചത്. പിന്നീട് ബ്രിട്ടനില്‍ എത്തി. സിംഗിള്‍ ഹോളിക്, ടു മിസ് വിത് ലവ് എന്നീ രണ്ട് പുസ്തകങ്ങള്‍ എഴുതി. കുട്ടികളെ ടീച്ചര്മാര് ശിക്ഷിക്കുമ്പോള്‍ വംശീയ കാര്‍ഡ് കളിക്കുക പതിവാണ്. ഇത്തരം വംശീയാധിക്ഷേപ പരാതികള്‍ എല്ലാം സംശയത്തോടെ മാത്രമേ വീക്ഷിക്കാവൂ എന്ന അഭിപ്രായവും കാതറീന് ബല്‍ബീര്‍ സിങ്ങിനുണ്ട്. കുട്ടികളുടെ അച്ചടക്കം അവരുടെ ഭാവിവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കാതറീന് ബല്‍ബീര്‍ സിങ്ങ് വാദിക്കുന്നു. കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് മതപ്രാര്‍ത്ഥന നടത്തുന്നത് നിരോധിച്ചത് കാതറീന് തന്നെയാണ്. ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ അധ്യാപിക എന്നാണ് കാതറിന് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ താന്‍ മതപ്രാര്‍ത്ഥന നിരോധിച്ചത് സ്കൂളിനെ വംശീയ, മത ചേരിതിരിവുകള്‍ക്കും മുകളിലുള്ള ഒരു സ്ഥാപനമാക്കി മാറ്റാനാണെന്ന് കാതറീന് പറയുന്നു. കാരണം മതപ്രാര്‍ത്ഥന തുടങ്ങിയതിന് ശേഷം സ്കൂളിലെ പല അധ്യാപകര്‍ക്കെതിരെയും വംശീയാധിക്ഷേപം നടത്തുന്നു എന്ന രീതിയില്‍ കുട്ടികള്‍ തന്നെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. ഇത് അപകടകരമായ പ്രവണതയാണെന്ന് മനസ്സിലാക്കിയ ഉടനെയാണ് സ്കൂളിലെ മതപ്രാര്‍ത്ഥന നിരോധിച്ചതെന്ന് കാതറീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: