Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനിലെ സ്കൂളില്‍ ഇസ്ലാം പ്രാര്‍ത്ഥനയ്‌ക്ക് അനുമതി തേടി കോടതിയില്‍ പൊരുതിയ വിദ്യാര്‍ത്ഥിക്ക് എതിരെ പൊരുതിയത് ഈ ഹെഡ് ടീച്ചര്‍

ലണ്ടന്‍: വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളിന്റെ മുറ്റത്ത് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊരുതിയ വിദ്യാര്‍ത്ഥിക്ക് എതിരെ ബോധവല്‍ക്കരണം നടത്തിയ ഹെഡ് ടീച്ചര്‍ കാതറിന്‍ ബീര്‍ബല്‍സിങ്ങിന് ബ്രിട്ടനില്‍ എങ്ങും കയ്യടി ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 07:43 pm IST
in World
സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറീന്‍ ബല്‍ബീര്‍സിങ്ങ് (ഇടത്ത്)

സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറീന്‍ ബല്‍ബീര്‍സിങ്ങ് (ഇടത്ത്)

ലണ്ടന്‍: വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളിന്റെ മുറ്റത്ത് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊരുതിയ വിദ്യാര്‍ത്ഥിക്ക് എതിരെ ബോധവല്‍ക്കരണം നടത്തിയ ഹെഡ് ടീച്ചര്‍ കാതറിന്‍ ബീര്‍ബല്‍സിങ്ങിന് ബ്രിട്ടനില്‍ എങ്ങും കയ്യടി ഉയരുന്നു. കുടിയേറി എത്തിയ ഇസ്ലാം കുടിയേറ്റക്കാര്‍ നടത്തുന്ന മതാധിപത്യത്തിന് എതിരെ ഇറ്റലിയിലും ജര്‍മ്മനിയിലും നെതര‍്ലാന്‍റ്സിലും ഫ്രാന്‍സിലും എല്ലാം എതിര്‍പ്പ് ഉയരുന്നതുപോലെ ഇപ്പോള്‍ യുകെയിലും ഈ പ്രവണത ശക്തമാണ്. അതുകൊണ്ട് തന്നെയാണ് ഇസ്ലാം പ്രാര്‍ത്ഥന ആവശ്യത്തിനെതിരെ ശക്തമായി പോരാടിയ സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറിന്‍ ബീര്‍ബല്‍സിങ്ങിന് പരക്കെ കയ്യടി ഉയരുന്നത്. ഈ വിവാദത്തോടെ ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ് ടീച്ചര്‍ എന്നാണ് കാതറീന്‍ ബല്‍ബീര്‍ സിങ്ങ് വിശേഷിപ്പിക്കപ്പെടുന്നത്.

My statement regarding the verdict on our ban of prayer rituals at Michaela. pic.twitter.com/88UMC5UYXq

— Katharine Birbalsingh (@Miss_Snuffy) April 16, 2024

2023 മാര്‍ച്ചില്‍ വെംബ്ലിയിലെ മിഖേല സ്കൂളിന്റെ മുറ്റത്ത് 30 മുസ്ലിം കുട്ടികള്‍ ചേര്‍ന്ന് പ്രാര്‍ത്ഥന ആരംഭിച്ചിരുന്നു. ബ്ലേസര്‍ വിരിച്ച് മുട്ടുകുത്തി നിന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. നാലില്‍ അധികം പേര്‍ സ്കൂള്‍ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കരുതെന്ന നിബന്ധന സ്കൂളില്‍ ഉള്ളപ്പോഴായിരുന്നു ഇത്. ഇതിനെതിരെ മുസ്ലിം കുട്ടികള്‍ക്കുള്ളില്‍ നിന്നും വരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ വഷളാവുന്നതിന് മുന്‍പ് ഈ പ്രാര്‍ത്ഥന നിരോധിച്ചത് സ്കൂള്‍ ഹെഡ് ടീച്ചര്‍ കാതറിന്‍ ബീര്‍ബല്‍സിങ്ങ് തന്നെയാണ്.

പിന്നീടാണ് മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ മുസ്ലിം മതപ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലിം വിദ്യാര്‍ത്ഥി യുകെ ഹൈക്കോടതിയെ സമീപിച്ചത്. വെംബ്ലിയിലെ മിഖേല കമ്മ്യൂണിറ്റി സ്കൂളില്‍ ഇസ്ലാമിക മതപ്രാര്‍ത്ഥന അനുവദിക്കാതിരിക്കുന്നത് തങ്ങളുടെ മതത്തോട് ചെയ്യുന്ന വിവേചനമാണെന്നായിരുന്നു കുട്ടിയുടെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിക്കുകയായിരുന്നു. സ്കൂളില്‍ ചേരുന്ന സമയത്ത് സ്കൂളിലെ നിയമങ്ങള്‍ അനുസരിക്കാമെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചതാണെന്നും അതിന് ശേഷമാണ് ഇപ്പോള്‍ മതപ്രാര്‍ത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന സ്കൂളിന്റെ നയത്തിന് എതിരാവുമെന്നും യുകെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലിന്‍ഡന്‍ വിധിച്ചു. കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി സമയവും സ്ഥലവും ഒരുക്കി നല്‍കേണ്ട ബാധ്യത സ്കൂളിനില്ലെന്ന് 83 പേജുള്ള വിധിന്യായത്തില്‍ യുകെയിലെ ഹൈക്കോടതി വ്യക്തമാക്കി.

ഇത് എല്ലാ സ്കൂളുകളുടെയും വിജയമാണെന്ന് ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഹെഡ് ടീച്ചര്‍ കാതറിന്‍ ബീര്‍ബല്‍സിങ്ങ് പ്രതികരിച്ചു. മിഖേല സ്കൂളിന്റെ നയങ്ങള്‍ ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ അവരുടെ മക്കളെ അങ്ങോട്ടേക്ക് പറഞ്ഞയക്കേണ്ടെന്നും കാതറിന്‍ ബീര്‍ബല്‍സിങ്ങ് പറഞ്ഞു. ഒരു മാതാവിനോ കുട്ടിയ്‌ക്കോ സ്കൂളിലെ ഏതെങ്കിലും കാര്യം ഇഷ്ടമല്ലെന്ന് കരുതി അതിനനുസരിച്ച് സ്കൂളിലെ നയങ്ങള്‍ മാറ്റണമെന്ന് കരുതുന്നത് ശരിയല്ലെന്നും ഏതൊരു സ്കൂളിലും അത് സേവനം നല്‍കുന്ന വിദ്യാര്‍ത്ഥികളോട് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ടെന്നും കാതറിന്‍ ബീര്‍ബല്‍സിങ്ങ് പറയുന്നു.

ചെറിയ ന്യൂനപക്ഷമായി വന്ന്, ഇപ്പോള്‍ ഈ സ്കൂളിലെ ആകെയുള്ള 700 പേരില്‍ പാതിയില്‍ അധികവും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. ചില സ്കൂളുകള്‍ ഇപ്പോള്‍ മുസ്ലിം പ്രാര്‍ത്ഥന അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം അനുമതി നല്‍കാന്‍ നിയമപരമായി സ്കൂളുകള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നും കോടതി വിധിച്ചു. ഇതോടെ യുകെ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന, മതപരമായ ചായ് വുകളില്ലാത്ത സ്കൂളുകള്‍ക്കെല്ലാം ഈ വിധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രചോദനമാകുമെന്ന് നിയമ, രാഷ്‌ട്രീയ, വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

അതേ സമയം, തനിക്ക് പ്രാര്‍ത്ഥനാസ്വാതന്ത്ര്യം അനുവദിക്കാത്ത സ്കൂളിന്റെയും കോടതിയുടെയും നടപടി ശരിയല്ലെന്ന് പരാതിയുമായി സമീപിച്ച മുസ്ലിം വിദ്യാര്‍ത്ഥി പറയുന്നു.

ഇസ്ലാമിക അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ബ്രിട്ടന്‍ ഇപ്പോള്‍. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരടിക്കാന്‍ ബ്രിട്ടീഷ് പൗരത്വം വലിച്ചെറിഞ്ഞ് സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കേണ്ടതില്ലെന്ന് യുകെ കോടതി വിധിച്ചത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന എതിര്‍പ്പുകളുടെ സ്വഭാവം തന്നെയാണ് ഈ കോടതി വിധിയിലും പ്രതിഫലിക്കുന്നത്.

മിഖേല സ്കൂള്‍ സ്ഥാപിച്ച കാതറിന്‍ ബീര്‍ബല്‍ സിങ്ങ്
വിദ്യാഭ്യാസപരിഷ്കരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന കാതറിന്‍ ബീര്‍ബല്‍ സിങ്ങ് തന്നെ സ്ഥാപിച്ച സ്കൂളാണ് മിഖേല സ്കൂള്‍. ഇന്ത്യ-ഗയാന സ്വദേശികളായ ദമ്പതികളുടെ മകളായ കാതറിന്‍ ബീര്‍ബല്‍ സിങ്ങ് ന്യൂസിലാന്‍റിലാണ് ജനിച്ചത്. പിന്നീട് ബ്രിട്ടനില്‍ എത്തി. സിംഗിള്‍ ഹോളിക്, ടു മിസ് വിത് ലവ് എന്നീ രണ്ട് പുസ്തകങ്ങള്‍ എഴുതി. കുട്ടികളെ ടീച്ചര്‍മാര്‍ ശിക്ഷിക്കുമ്പോള്‍ വംശീയ കാര്‍ഡ് കളിക്കുക പതിവാണ്. ഇത്തരം വംശീയാധിക്ഷേപ പരാതികള്‍ എല്ലാം സംശയത്തോടെ മാത്രമേ വീക്ഷിക്കാവൂ എന്ന അഭിപ്രായവും കാതറീന്‍ ബല്‍ബീര്‍ സിങ്ങിനുണ്ട്. കുട്ടികളുടെ അച്ചടക്കം അവരുടെ ഭാവിവളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണെന്നും കാതറീന്‍ ബല്‍ബീര്‍ സിങ്ങ് വാദിക്കുന്നു. കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് മതപ്രാര്‍ത്ഥന നടത്തുന്നത് നിരോധിച്ചത് കാതറീന്‍ തന്നെയാണ്. ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ അധ്യാപിക എന്നാണ് കാതറിന്‍ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ താന്‍ മതപ്രാര്‍ത്ഥന നിരോധിച്ചത് സ്കൂളിനെ വംശീയ, മത ചേരിതിരിവുകള്‍ക്കും മുകളിലുള്ള ഒരു സ്ഥാപനമാക്കി മാറ്റാനാണെന്ന് കാതറീന്‍ പറയുന്നു. കാരണം മതപ്രാര്‍ത്ഥന തുടങ്ങിയതിന് ശേഷം സ്കൂളിലെ പല അധ്യാപകര്‍ക്കെതിരെയും വംശീയാധിക്ഷേപം നടത്തുന്നു എന്ന രീതിയില്‍ കുട്ടികള്‍ തന്നെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. ഇത് അപകടകരമായ പ്രവണതയാണെന്ന് മനസ്സിലാക്കിയ ഉടനെയാണ് സ്കൂളിലെ മതപ്രാര്‍ത്ഥന നിരോധിച്ചതെന്ന് കാതറീന്‍ പറയുന്നു.

 

Tags: ukracismMichaela schoolKatherine BalbirsinghIslamic prayerreligious prayerracial discrimination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

World

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.