തിരുവനന്തപുരം: ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാന്ഡമൈസേഷന് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്കുള്ള റിസര്‍വ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് റാന്‍ഡമൈസ് ചെയ്തത്.
കളക്ടറേറ്റില്‍ നടന്ന റാന്ഡമൈസേഷന് പ്രക്രിയയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംജി.സി, ആറ്റിങ്ങല്‍ മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ രാജീവ് രഞ്ജന്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ ആഷീഷ് ജോഷി എന്നിവരും സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ജില്ലയില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 2,730 പോളിങ് സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 1,307 ഉം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ 1,423 ഉം പോളിങ് സ്റ്റേഷനുകളുണ്ട്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര അസംബ്ലി നിയോജകമണ്ഡലങ്ങളുള്‍പ്പെടുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പെടെ 4,832 വോട്ടിങ് മെഷീനുകള്‍ റാന്‍ഡമൈസ് ചെയ്തു.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട അസംബ്ലി നിയോജക മണ്ഡലങ്ങളുള്‍പ്പെടുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പെടെ 5,257 വോട്ടിങ് മെഷീനുകളാണ് റാന്‍ഡമൈസ് ചെയ്തത്. ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ മുപ്പത് ശതമാനവും റിസര്‍വ് ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് റാന്ഡമൈസേഷന് നടപടി പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ വിവിധ അസംബ്ലി സെഗ്മെന്റുകളിലേക്കും രണ്ടാംഘട്ടത്തില്‍ അസംബ്ലി സെഗ്മെന്റുകളിലെ പോളിങ് സ്റ്റേഷനുകളിലേക്കുമാണ് വോട്ടിങ് മെഷീനുകള്‍ റാന്‍ഡമൈസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: