2014ല്‍ ബിജെപി 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് 136 മണ്ഡലങ്ങളില്‍ മാത്രമാിരുന്നെങ്കില്, 2019ല്‍ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടുന്ന മണ്ഡലങ്ങളുടെ എണ്ണം 224 ആയി ഉയര്‍ന്നു. ഇതോടെ 2024ല്‍ ഇതിനേക്കാള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് ഈ വിജയം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
2019ല്‍ 2014നേക്കാള്‍ 50 ശതമാനം വോട്ടുകള്‍ നേടിയ 88 ഓളം അധികം മണ്ഡലങ്ങള്‍ ബിജെപി പിടിച്ചു എന്നത് ചില്ലറക്കാര്യമല്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രയധികം മണ്ഡലങ്ങളില്‍ ഇത്രയ്ക്കധികം വോട്ടുകള്‍ നേടുന്നത് 1984ന് ശേഷം ഇതാദ്യമായാണ്.
ഇത് തന്നെയാണ് 2024ലും ബിജെപിയ്ക്ക് പ്രതീക്ഷയാവുന്നത്. ഈ വിപുലമായ വോട്ട് പങ്കാളിത്തം ബിജെപിയെ തുണയ്ക്കും എന്ന് തന്നെയാണ് വിശ്വാസം. 2014ല്‍ ബിജെപി 136 ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രമേ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടിയിരുന്നത്. അതായത് 2019 ആകുമ്പോഴേക്കും 50 ശതമാനം വോട്ടുകള്‍ കിട്ടുന്ന മണ്ഡലങ്ങളുടെ എണ്ണം 136ല്‍ നിന്നും 224 ആയി എന്നര്‍ത്ഥം. എന്നാല്‍ ബിജെപിയുടെ ഈ വളര്‍ച്ച എന്‍ഡിഎയുടെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നില്ല. 2014ല്‍ 282 സീറ്റുകള്‍ എന്‍ഡിഎ നേടിയെങ്കില്‍, 2019ല്‍ 303 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതായത് 21 സീറ്റുകളുടെ അധിക വളര്‍ച്ച.
2019ല്‍ 50 ശതമാനത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം ഇത്രയധികം വര്‍ധിപ്പിച്ചത് ബിജെപിയുടെ ഉയരുന്ന മേല്‍ക്കോയ്മയുടെ തെളിവ് തന്നെയാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധനായ സുഹാസ് പാല്‍ശികാര്‍ പറയുന്നു. കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക, ചെറിയ ഭൂരിപക്ഷങ്ങള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന രീതിയിലുള്ള ഒരു തന്ത്രമായിരിക്കും ബിജെപി ആവിഷ്കരിക്കുക എന്ന് സുഹാസ് പാല്‍ശികാര്‍ പറയുന്നു.
നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം (കരിഷ്മ) തന്നെയാണ് ബിജെപിയിലേക്ക് കൂടുതല്‍ വോട്ടുകള്‍ ആകര്‍ഷിക്കപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് രാഷ്ട്രീയ വിശകലനം നടത്തുന്ന ജേണലിസ്റ്റ് റഷീദ് ക്വിദ്വായി പറയുന്നു. സാധാരണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങളും പ്രാദേശിക നേതാക്കളും ആണ് വിഷയമാകുക. അതുകൊണ്ടാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 12 മുതല്‍ 25 ശതമാനം വരെ അധികവോട്ടുകള്‍ പിടിക്കുന്നതെന്നും റഷീദ് കിദ്വായി പറയുന്നു. ഉദാഹരണത്തിന് ദല്‍ഹിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 33 ശതമാനം വോട്ടുകളേ കിട്ടിയിരുന്നുവെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ഈ വോട്ടുകള്‍ മോദിയുടെ വ്യക്തിപ്രഭാവമാണ് ആകര്‍ഷിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക നേതാക്കളേക്കാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തന്നെയാണ് വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുക. 2024ല്‍ മോദിയുടെ ഗ്യാരണ്ടി എന്നത് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമാകുമ്പോള്‍ ബിജെപി കൂടുതല്‍ വോട്ട് നേടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം മോദിയുടെ ജനപ്രിയത തന്നെയാണ് ബിജെപിയുടെ വോട്ടുയര്ത്തുന്നതെന്ന് റഷീദ് കിദ്വായി പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: