Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭക്തിയില്‍ ചാലിച്ച അനശ്വര സംഗീതം

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Apr 17, 2024, 01:49 am IST
in Article

സംഗീതപ്രേമികളാകെ ഏറ്റെടുത്ത, ഏറ്റുചൊല്ലിയ ഭക്തിഗാനങ്ങളുമായാണ് ജയവിജയന്‍മാര്‍ സംഗീതലോകത്ത് സ്ഥാനം നേടിയത്. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളാണ് അവരെ പ്രശസ്തരാക്കിയത്.

ജീവിതം തന്നെയവര്‍ സംഗീതത്തിനും ശബരിമല അയ്യപ്പസ്വാമിക്കുമായി സമര്‍പ്പിച്ചു. പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തുന്ന മുഹൂര്‍ത്തത്തില്‍ പതിവായി മുഴങ്ങിക്കേട്ടിരുന്നത് ജയവിജയന്മാരുടെ അയ്യപ്പഭക്തിഗാനമാണ്. സന്നിധാനത്ത് വര്‍ഷങ്ങളോളം പാടാനെത്തുമായിരുന്നു ഇരുവരും.

ബാലമുരളീകൃഷ്ണയുടെ ശിഷ്യരായി ജയ വിജയ മദ്രാസില്‍ താമസിക്കുന്ന കാലം. എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് ഇവര്‍ സംഗീതമേകി. പാട്ടുകളെഴുതിയത് എം.പി.ശിവം. ഗായിക പി.ലീല. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’, ‘ഹരിഹരസുതനേ…’ എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന ‘ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും ‘ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി.
ശബരിമലനട തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍ക്കുന്നത് ഏറെ പ്രചാരം നേടിയ ‘ശ്രീകോവില്‍ നട തുറന്നു…’ എന്ന പാട്ടാണ്. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’ (തെരുവുഗീതം), ‘കണ്ണാടിയമ്മാ ഉന്‍ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്‌ത്താന് ഒരു മനിതന്‍ ഇങ്കേ’.. (ഷണ്‍മുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സംഗീതമേകി.

സംഗീതവഴിയില്‍ ചെമ്പൈയുടെയും ഡോ.ബാലമുരളീകൃഷ്ണയുടെയും ശിഷ്യത്വം ലഭിച്ചതിനാലാണ് തങ്ങള്‍ക്ക് വിജയിക്കാനായതെന്ന് ഇരുവരും പറയുമായിരുന്നു. ചെമ്പൈവൈദ്യനാഥ ഭാഗവതര്‍ക്കൊപ്പം ദല്‍ഹി ആകാശവാണിയില്‍ പരിപാടിക്കഴിഞ്ഞു വരുമ്പോള്‍ ഇരുവരെയും കൂട്ടി ചെമ്പൈ ഹരിദ്വാദിലേക്ക് പോയി. ഗംഗാതീരത്ത് പൂജകള്‍ ചെയ്ത ശേഷം ഗംഗാജലം തലയിലൊഴിച്ച് മന്ത്രങ്ങള്‍ ചൊല്ലി ജയനെയും വിജയനെയും ഗുരു അഭിഷേകം ചെയ്തു. ഒരു പാത്രത്തില്‍ ഗംഗാജലം എടുത്ത് വീട്ടില്‍ കൊണ്ടുപോയി അച്ഛനമ്മമാരുടെ കാല്‍കഴുകി നമസ്‌കരിക്കാനും ചെമ്പൈ നിര്‍ദേശിച്ചു. ഗുരുഭക്തിയും ഈശ്വര വിശ്വാസവും പിന്നീടൊരിക്കലും ഇരുവരും കൈവിട്ടില്ല.

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കളാണ് ജയനും വിജയനും. ആറാം വയസ്സില്‍ സംഗീത പഠനം തുടങ്ങിയ ജയന്‍ 10-ാം വയസ്സില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്നുസംഘടിപ്പിച്ച ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍നിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഉപരിപഠനം. ഗവ.എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂര്‍ണമായും മാറിയത്. സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനില്‍ പോകവേ 1988 ജനുവരി ഒന്‍പതിനായിരുന്നു ഇരട്ട സഹോദരന്‍ കെ.ജി.വിജയന്റെ ആകസ്മിക മരണം. സഹോദരന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയിരുന്നു.

കര്‍ണാടക സംഗീതത്തിലാണ് ഇരുവരും തിളങ്ങിയത്. എന്നാല്‍ ഭക്തിഗാനങ്ങളിലൂടെ കെ.ജി.ജയന്‍ മികവു തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കി. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ കച്ചേരികള്‍ നടത്തി. മലയാളത്തില്‍ പത്തൊമ്പതും തമിഴില്‍ നാലും സിനിമകള്‍ക്ക് ഈണം നല്‍കി. ‘ഭൂമിയിലെ മാലാഖ’ ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളാണ്.

 

Tags: Devotional SongKG JayanR PradeepJaya Vijaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

മലപ്പുറം കൊളപ്പാട് വിഷ്ണുക്ഷേത്രത്തില്‍ കാലങ്ങളായി വയ്‌ക്കുന്ന ക്ഷേത്രത്തിലെ ഭക്തിഗാനത്തിനെതിരെ യുഡിഎഫ് രംഗത്ത്

കേശവന്‍ നമ്പൂതിരി (ഇടത്ത്) ശിവാജി ഗണേശന്‍ (നടുവില്‍) എസ്. രമേശന്‍ നായര്‍ (വലത്ത്)
Music

ശിവാജി ഗണേശന്‍ എന്നും രാവിലെ കേട്ടുണരുന്ന ഭക്തിഗാനം….രമേശന്‍നായരുടെ ഹൃദയത്തില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ വാര്‍ന്നുവീണ ഗാനം

Entertainment

അവൾ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി. ജയന് നടന്‍ മമ്മൂട്ടി തൃപ്പൂണിത്തുറയിലെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഭാര്യയും മകന്‍ മനോജ് കെ ജയനും സമീപം
Kerala

കെ.ജി. ജയന് യാത്രാമൊഴി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.