ചെങ്ങന്നൂര്‍: പ്രധാനമന്ത്രി മുന്‍കൈയെടുത്ത് നടപ്പാക്കിയ നൂറുകണക്കിന് പദ്ധതികളില്‍ അഞ്ചെണ്ണമെങ്കിലും കേരളത്തിലെ എല്ലാ വീടുകളിലെ അംഗങ്ങള്‍ക്കും എത്തിയിട്ടുണ്ടെന്നും അഴിമതി രഹിത സദ്ഭരണം തൊട്ടറിഞ്ഞ കേരളജനത ഇക്കുറി നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. എന്‍ഡിഎ ആലാ പഞ്ചായത്ത് കുടുംബസംഗമം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് നല്കിയ ഉറപ്പുപോലെയല്ല, മോദിയുടെ ഗ്യാരന്റി. പറഞ്ഞത് നടപ്പാക്കി കാണിക്കുന്നതാണ് മോദിയുടെ ശൈലി. ഒരുദിവസം പോലും വിശ്രമമെടുക്കാതെ പ്രവര്‍ത്തിച്ച മോദിക്കൊപ്പം നിലകൊള്ളാനാണ് പുതിയ തലമുറയും പുതിയ തലമുറയെപറ്റി ചിന്തയുള്ള മാതാപിതാക്കളും ഇക്കുറി ആഗ്രഹിക്കുന്നത്. 20 സീറ്റുകളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ അവര്‍ മോദിയെയാണ് കാണുന്നത്. തീര്‍ച്ചയായും വന്‍വിജയമാണ് കാത്തിരിക്കുന്നത്. പ്രധാനമന്ത്രി നടപ്പാക്കിയ പദ്ധതികള്‍ മാത്രമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുള്ളത്.
പെന്ഷന് പോലും കുടിശികയാക്കിയ പിണറായി സര്‍ക്കാര്‍, കര്‍ഷകര്‍ക്ക് നല്‍കാനായി മോദി നല്കിയ കോടികള്‍ പോലും സ്വന്തം കാര്യത്തിനായാണ് ചെലവാക്കിയത്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും നന്മ ചെയ്ത സര്‍ക്കാരാണ് മോദിയുടെത്. യാതൊരു ഈടും നല്‍കാതെ ലഭിക്കുന്ന മുദ്ര വായ്പ വഴി 20 ലക്ഷം രൂപ വരെയാണ് ഇനി കിട്ടുക. യുവാക്കളുടെ സംരംഭക ഭാവി ഭദ്രമാക്കുന്ന ഈ തീരുമാനത്തിന്റെ മഹത്വം നുണ പറയാന്‍ മാത്രം ശീലിച്ച ഇരുമുന്നണികളുടെയും നേതാക്കള്‍ക്ക് മനസിലാകില്ല. നാടിന് വികസനം വന്നാലെ ഭാവിയുണ്ടാകൂ. അതിനായി കാഴ്ചക്കാരെയല്ല, കേന്ദ്രത്തിന്റെ ഭാഗമായി മാറുന്നവരെ വിജയിപ്പിക്കാനാണ് വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയശ്രീ സതീഷ് അധ്യക്ഷയായി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ഗീത അനില്‍, മണ്ഡലം പ്രസിഡന്റ് പ്രമോദ് കരയ്ക്കാട്, ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, അജി ആര്. നായര്‍, കൃഷ്ണകുമാര്‍, കലാരമേശ്, പി. ജി. മഹേഷ്, കെ. കെ. അനൂപ്, ഇ. എന്‍. തമ്പാന്, രോഹിത് പി. കുമാര്‍, മനു കൃഷ്ണന്, പി.എ. നാരായണന്, സുഷമ ശ്രീകുമാര്‍, സിന്ധു ലക്ഷ്മി, ടി. സി. രാജീവ്, അനീഷ ബിജു, ശരണ്യ സുജിന്‍, മനോജ് പൂമല, വി.എന്‍. സോമന്, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: