ജലത്തില്‍ കാണപ്പെടുന്ന അതിസൂക്ഷമമായ പ്ലാസ്റ്റിക് തരികളെ നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന പ്രത്യേകതരം ഹൈഡ്രോജെല്‍ വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് അറിയിച്ചു. മൈക്രോപ്ലാസ്റ്റിക്കിനെ ആഗിരണം ചെയ്യുന്നതില്‍ ഈ ഹൈഡ്രോജെല്‍ 95% ഫലപ്രദമാണെന്ന് തെളിഞ്ഞതായി പത്രക്കുറിപ്പില്‍ ഐഐഎസ്. വ്യക്തമാക്കി. പ്ലാസ്റ്റിക്ക് രികള്‍ ജലത്തിലൂടെ ശരീരത്തില്‍ എത്തുന്നത് ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കും. വിവിധ താപനിലയിലും വ്യത്യസ്ത പി. എച്ച് മൂല്യത്തിലും ഉള്ള ജലത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കാന്‍ ഹൈഡ്രോജെല്ലിന് കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ മെറ്റീരിയല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ സൂര്യസതി ബോസ് വ്യക്തമാക്കി . വ്യവസായികാടിസ്ഥാനത്തില്‍ ഈ കണ്ടെത്തലിനെ ഉപയോഗിക്കുന്നതിനുള്ള പരിശ്രമം ഇനി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: