ഉപഭോക്താക്കള്‍ എടുക്കുന്ന വായ്പകളില്‍ പലിശയ്ക്ക് പുറമേയുള്ള വിവിധ ചാര്‍ജ്ജുകള്‍ അടക്കം പ്രതിവര്‍ഷം ഉള്ള നിരക്ക് വ്യക്തമാക്കുന്ന ആനുവല്‍ പെര്‍സെന്റൈല്‍ റേറ്റ് (എപിആര്‍) അടങ്ങിയ കീ ഫാക്ട് സ്റ്റേറ്റ്മെന്റ് ഉപഭോക്താക്കള്‍ നല്‍കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. നിലവില്‍ ചിലയിനം വായ്പകള്‍ക്ക് മാത്രം ചില ബാങ്കുകള്‍ ഈ സ്റ്റേറ്റ്മെന്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ എല്ലാത്തരം വായ്പകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവില്‍ ബാങ്കുകള്‍ നല്കുന്ന സ്റ്റേറ്റ്മെന്റുകള്‍ അവ്യക്തമാണ്. എത്ര പലിശ വാങ്ങിയെന്നോ മുതലില്‍ എത്രമാത്രം അടവ് രേഖപ്പെടുത്തിയെന്നോ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുന്ന വിധം അല്ല ബാങ്കുകള്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കുന്നത്. എത്ര വര്‍ഷം കൊണ്ട് അടവ് പൂര്‍ത്തിയാകും എന്നും, മൊത്തത്തില്‍ എത്ര അടവ് വേണ്ടിവരും എന്നുമുള്ള വിവരങ്ങള്‍ നിലവിലുള്ള സ്റ്റേറ്റ്മെന്റില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. പുതിയ സംവിധാനം വഴി അതിനാണ് പരിഹാരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: